പുൽപള്ളി ∙ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളെ അട്ടിമറിച്ച് ബിജെപിയുമായി ചേർന്ന് സ്ഥിരം സമിതി പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് അംഗം എം.ടി.കരുണാകരൻ. ഇത്തരമൊരു അവിഹിത ബന്ധത്തിലേക്ക് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളെ തള്ളി വിട്ടതിന്റെ ഉത്തരവാദിത്തം മണ്ഡലം കമ്മിറ്റിക്കും ചില നേതാക്കൾക്കുമാണെന്നും ആരോപിച്ചു. വിഷയം വിവാദമായപ്പോൾ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാതെ ജാള്യം മറയ്ക്കാനാണ് ഗോത്ര വിഭാഗക്കാരനായ തന്റെ പേരിൽ മാത്രം നടപടിയെടുത്തതെന്നും കുറ്റപ്പെടുത്തി.
തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുകയും തെറ്റ് ചൂണ്ടിക്കാട്ടിയവരെ വേട്ടയാടുകയും ചെയ്യുന്ന സമീപനം കോൺഗ്രസിന്റേതല്ലെന്നും കരുണാകരൻ ചൂണ്ടിക്കാട്ടി.ചില നേതാക്കളുടെ കച്ചവട– വ്യക്തി താൽപര്യങ്ങളാണ് ഇവിടെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്.
അംഗബലമനുസരിച്ച് കോൺഗ്രസിനു ലഭിക്കേണ്ട ഒരു സ്ഥിരസമിതി ചെയർമാൻ സ്ഥാനമാണ് ബിജെപിക്കു നൽകിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പല വാർഡുകളിലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുണ്ടായതു കൊണ്ടാണു പലേടത്തും യുഡിഎഫ് പരാജയപ്പെട്ടത്.
30 വർഷമായി സജീവമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ 5 തവണ വിവിധ വാർഡുകളിൽ നിന്നുജയിച്ച് പാർട്ടിയേൽപ്പിച്ച പല സ്ഥാനങ്ങളും വഹിച്ചയാളാണെന്നും ജീവനും ജീവിതവും പാർട്ടിയാണെന്നു വിശ്വസിക്കുന്നതിനാലാണ് പ്രസ്ഥാനത്തെ വഞ്ചിക്കാൻ തയാറാകാതെ കാര്യങ്ങൾ പൊതുസമൂഹത്തോടു വിളിച്ചു പറഞ്ഞതെന്നും കരുണാകരൻ പറഞ്ഞു.
സ്ഥിരസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 6ന് 10 മണിക്ക് മണ്ഡലം കമ്മിറ്റി ഓഫിസായ രാജീവ്ഭവനിൽ വിളിച്ചുചേർത്ത യുഡിഎഫ് അംഗങ്ങളുടെ യോഗത്തിലാണ് ഉത്തരവാദപ്പെട്ട നേതാക്കൾ ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുകയും മത്സരിക്കുന്നവരുടെയും വോട്ടു ചെയ്യേണ്ടവരുടെയും പേരുകൾ എഴുതി നൽകുകയും ചെയ്തത്.
ചില കോൺഗ്രസ് നേതാക്കളുടെ ബിജെപി ധാരണയിലാണ് കോൺഗ്രസിനു ലഭിക്കേണ്ട
പല സീറ്റുകളിലും ബിജെപി ജയിച്ചത്. യുഡിഎഫ് ഉറപ്പായും വിജയിക്കേണ്ട
പഞ്ചായത്തിൽ ഭരണം നഷ്ടമാക്കിയതിന്റെ ഉത്തരവാദികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് സംഘടനാ നേതൃത്വത്തെ സമീപിക്കുമെന്നും ഇവിടത്തെ നിജസ്ഥിതി അറിയിക്കുമെന്നും കരുണാകരൻ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

