കൽപറ്റ ∙ നാടിനെ ഉലച്ച ഉരുൾദുരന്തം സംഭവിച്ച മേഖലകൾ ഉൾപ്പെട്ടതാണു കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ. വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ ലക്കിടി മുതൽ കാരാപ്പുഴ അണക്കെട്ട് വരെ നീണ്ടു കിടക്കുന്ന ഡിവിഷനിൽ വൈത്തിരി താലൂക്കിലെ വൻകിട
തേയില, കാപ്പിത്തോട്ടങ്ങളും ഉൾപ്പെട്ടതിനാൽ തോട്ടം തൊഴിലാളികൾ വോട്ടെടുപ്പിൽ നിർണായകമാകും. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ വൈത്തിരി, മേപ്പാടി, പൊഴുതന പ്രദേശങ്ങളും പടിഞ്ഞാറത്തറ, കാരാപ്പുഴ അണക്കെട്ടുകളും കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലാണ്.
യുഡിഎഫിനു മേൽക്കൈ ഉള്ള ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും ശക്തമായ വേരോട്ടമുള്ള ഡിവിഷനുകളാണ് എല്ലാം.
എൽഡിഎഫിൽ സിപിഎമ്മിനൊപ്പം ചില മേഖലകളിൽ സിപിഐ, ആർജെഡി പാർട്ടികൾക്കും സ്വാധീനമുണ്ട്. ഡിഐസി എൽഡിഎഫിനൊപ്പം മത്സരിച്ച 2005ൽ എൽഡിഎഫിന് ലഭിച്ചതൊഴിച്ചാൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കൈപ്പിടിയിൽ ആണ്.
2010, 2015, 2020 തിരഞ്ഞെടുപ്പുകളിൽ യുഡിഫിനൊപ്പമായിരുന്നു ജനവിധി. 2020ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 9 സീറ്റും എൽഡിഎഫിന് 5 സീറ്റുമാണു ലഭിച്ചത്. യുഡിഎഫിൽ കോൺഗ്രസിന് 5അംഗങ്ങളും മുസ്ലിം ലീഗിന് 4 അംഗങ്ങളുമാണ് ഉള്ളത്.
എൽഡിഎഫിൽ സിപിഎമ്മിന് 4 അംഗങ്ങളും സിപിഐക്ക് ഒരു അംഗവുമാണ്.
ഇത്തവണ യുഡിഎഫിൽ കോൺഗ്രസ് 9 ഡിവിഷനിലും മുസ്ലിം ലീഗ് 7 ഡിവിഷനിലും മത്സരിക്കുമ്പോൾ എൽഡിഎഫിൽ സിപിഎം 12 സീറ്റിലും സിപിഐ 2 സീറ്റിലും എൻസിപി, ആർജെഡി പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കുന്നു. എൻഡിഎ 15 സീറ്റുകളിൽ രംഗത്തുണ്ട്.
എല്ലാവരും ബിജെപി സ്ഥാനാർഥികളാണ്. പടിഞ്ഞാറത്തറ, അരമ്പറ്റക്കുന്ന്, കോട്ടത്തറ, വെങ്ങപ്പള്ളി, മടക്കിമല, മുട്ടിൽ, വാഴവറ്റ, അരപ്പറ്റ, മൂപ്പൈനാട്, മേപ്പാടി, ചൂരൽമല, തൃക്കൈപ്പറ്റ, ചാരിറ്റി, വൈത്തിരി, പൊഴുതന, തരിയോട് എന്നിങ്ങനെയാണു ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷനുകൾ.
ശക്തമായ മത്സരം നടക്കുന്ന വൈത്തിരി ഡിവിഷനിൽ എൽഡിഎഫിനായി ജനവിധി തേടുന്നതു നിലവിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് ആണ്. കോൺഗ്രസ് നേതാവ് പോൾസൺ ആണ് യുഡിഎഫ് സ്ഥാനാർഥി.
ശക്തമായ മത്സരം നടക്കുന്ന മറ്റൊരു ഡിവിഷനായ വെങ്ങപ്പള്ളിയിൽ യുഡിഎഫിനു വേണ്ടി കോൺഗ്രസിലെ അഞ്ജലിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥി വെങ്ങപ്പളളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രേണുകയാണു രംഗത്ത്.
ബിജെപിക്ക് അടിത്തറയുള്ള വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി ലിജിയും മത്സരിക്കുന്നു. വന്യമൃഗശല്യവും കാർഷിക പ്രശ്നങ്ങളും മുതൽ ശബരിമല സ്വർണക്കൊള്ള വരെ ചർച്ചയാകുന്നുണ്ട്.
ഉരുൾപൊട്ടൽ പുനരധിവാസ പ്രവർത്തനങ്ങളും വലിയ ചർച്ചയാകുന്നു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ എൽഡിഎഫ്–യുഡിഎഫ് മുന്നണികളിൽ വിമത പ്രശ്നങ്ങൾ എവിടെയും ഇല്ല.
ബ്ലോക്ക് പഞ്ചായത്ത് ഭരണം കൂടുതൽ ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്നാണ് യുഡിഎഫ് അവകാശവാദം. ഭരണം പിടിച്ചെടുക്കുമെന്ന് എൽഡിഎഫും വാദിക്കുന്നുണ്ട്.
ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് എൻഡിഎ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

