
പനമരം∙ ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ ബീനാച്ചി -പനമരം റോഡിൽ പനമരം മുതൽ പുഞ്ചവയൽ വരെയും നടവയൽ മുതൽ പള്ളിത്താഴെ വരെയുമുള്ള ഭാഗത്തെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ വകയിരുത്തി നിർമാണ പ്രവൃത്തി ആരംഭിച്ചെങ്കിലും പൂർത്തീകരിക്കാതെ ജനങ്ങൾക്ക് ദുരിതമായി തീർന്നു.
പണി പൂർത്തീകരിക്കാത്ത ഭാഗത്തെ റോഡ് പൂർണമായും തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ അവസ്ഥയാണ്. ഇതുകൊണ്ടു തന്നെ വാഹനങ്ങൾ പലതും റോഡിലെ കുഴികളിൽ വീണ് തകർന്ന് ഓട്ടം പാതിക്ക് വച്ച് നിർത്തേണ്ട
അവസ്ഥയാണ്.
കഴിഞ്ഞദിവസം ചെറിയ പാലത്തിന് സമീപം അപ്രോച്ച് റോഡിലെ കുഴിയിൽ വീണ് കാറിന്റെ മുൻപിലെ ആക്സിൽ പൊട്ടിയതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. റോഡിന്റെ ഒരു ഭാഗത്ത് തകരാറിലായ കാറും മറുഭാഗത്ത് റോഡുപണിക്കായി എത്തിച്ച മണ്ണുമാന്തിയും പണിമുടക്കി.
റോഡുപണി ഇഴയുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പനമരം പൗരസമിതി പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. ഇതെത്തുടർന്ന് ചെറിയ പാലം മുതൽ ടൗൺ വരെയുള്ള ഭാഗത്തെ കുഴികളിൽ കല്ലിട്ടു നിരത്തിയെങ്കിലും വീണ്ടും കുഴികൾ രൂപപ്പെട്ടതിനാൽ പ്രയോജനം ലഭിച്ചിട്ടില്ല.
കൂടാതെ മാത്തൂർ ഭാഗത്തെ കലുങ്കിന് അടിയിലെ കരിങ്കൽക്കെട്ട് ഇടിഞ്ഞതും അപകട ഭീഷണി ഉയർത്തുന്നുണ്ട്.
എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കാനുള്ള നടപടിയുണ്ടായില്ലെങ്കിൽ വാഹനങ്ങൾ കുഴികളിൽ ചാടി തകരുന്നതിനാൽ ഇതുവഴി ബസ് ഒഴികെയുള്ള വാഹനങ്ങളുടെ സർവീസ് നിലയ്ക്കുന്ന അവസ്ഥയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]