മാനന്തവാടി ∙ ചികിത്സാപിഴവിൽ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട പേരിയ 36 ടവർ കുന്നിലെ ഊരാച്ചേരി യു.
ഹാഷിമിന് ഉറപ്പായ സർക്കാർ ജോലിയും നഷ്ടപ്പെട്ടത് ഇരട്ടി ആഘാതമാണേകിയത്. സംസ്ഥാന ഫാമിങ് കോർപറേഷനിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡർ തസ്തികയിലേക്കു പിഎസ്സി നടത്തിയ പരീക്ഷയിൽ 17-ാം റാങ്കുകാരനായ ഹാഷിമിന് ഇതിനകം സർക്കാർ ജോലി ലഭിക്കേണ്ടതായിരുന്നു.
വേരിക്കോസ് വെയിൻ രോഗം ബാധിച്ച വലതു കാലിന്റെ ഞരമ്പിനു പകരം മറ്റൊരു ഞരമ്പ് മുറിച്ച് മാറ്റിയതോടെയാണു ഹാഷിമിനു കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. ഇതോടെ, ഏറെ കൊതിച്ച സർക്കാർ ജോലിയും നഷ്ടമായി.
മാതാപിതാക്കളും ഭാര്യയും 2 മക്കളും അടങ്ങുന്ന 6 പേരുള്ള നിർധന കുടുംബത്തിന്റെ ജീവിതം പാടേ ദുരിതത്തിലാണ്.
2023 ഫെബ്രുവരി 2 നാണു ഹാഷിമിനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് തന്നെ ശസ്ത്രക്രിയ നടത്തി.
അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 4നു ഹാഷിമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. അവിടെ വച്ചും 2 ശസ്ത്രക്രിയകൾ നടത്തി.
16 ദിവസമാണു തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടി വന്നത്. മാനന്തവാടിയിൽ നടത്തിയ ശസ്ത്രക്രിയയിലെ അപാകതയാണു പ്രശ്നമെന്ന് മനസ്സിലാക്കുകയും ചെയ്തു.
പിന്നീട് കോഴിക്കോട്ടെസ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങളോളം ചികിത്സ തേടുകയും 9 ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് ഉദാരമതികളുടെ സഹായത്തോടെ വെല്ലൂർ മെഡിക്കൽ കോളജിൽ എത്തി കാലിന് 12 ശസ്ത്രക്രിയകൾ നടത്തി. ഇപ്പോഴും മുട്ടിനു താഴെ ചലന ശേഷി നഷ്ടപ്പെട്ട
സ്ഥിതിയാണ്. 4 ആശുപത്രികളിലായി 5 മാസത്തിലേറെ ചികിത്സ തേടി.
നടപടി ആവശ്യപ്പെട്ട് ഗവർണർക്കുൾപ്പെടെ പരാതി നൽകിയിട്ടും നഷ്ടപരിഹാരമോ നഷ്ടമായ ഡ്രൈവർ ജോലിക്ക് പകരം മറ്റൊരു ജോലിയോ ഇനിയും ലഭിച്ചിട്ടില്ല.
ചികിത്സയ്ക്ക് വേണ്ടി വന്ന ഭീമമായ തുകയും കൂടിയായതോടെ കടബാധ്യത പെരുകി. സുമനസ്സുകളുടെ സഹായത്താലാണ് ഇപ്പോൾ കുടുംബം കഴിയുന്നത്.ചലനശേഷിയും സ്പർശന ശേഷിയും പൂർണമായും നഷ്ടമായ കാലിന് ഒപ്പം മറ്റൊരു കാൽ വച്ചാണ് ഇപ്പോൾ നടക്കുന്നത്.
ഇത് 6 മാസം കൂടുമ്പോൾ വീതം മാറ്റണം. ഇതിന് 24,000 രൂപ വീതം വേണം.
വീട്ടിൽ അരി വാങ്ങാൻ പോലും പണമില്ലാതെ പട്ടിണിയിലായപ്പോൾ ഹാഷിം നാട് വിട്ടു പോയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പൊലീസ് പിടികൂടി വീട്ടിൽ എത്തിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

