അമ്പലവയൽ ∙ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ഞായറാഴ്ച പരമാവധി ഉപയോഗപ്പെടുത്താൻ മുന്നണികൾ. ആഴ്ചകളായി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണമെങ്കിലും ഞായറാഴ്ചയുള്ള പ്രവർത്തനം ഒന്ന് വേറിട്ടത് തന്നെയാണ്.
വീടു കയറിയുള്ള പ്രചാരണത്തിന് പ്രവർത്തകർ കൂടുമെന്ന് മാത്രമല്ല പരമാവധി വോട്ടർമാരെ നേരിട്ട് കാണാൻ സാധിക്കുന്ന ദിവസവും ഞായറാഴ്ചയാണ്. അവധി ദിവസമായതിനാൽ വീട്ടുകാരായ ഭൂരിഭാഗം പേരും വീടുകളിലുണ്ടാകുമെന്നത് തന്നെയാണ് മുന്നണികളുടെ നേട്ടം.
മറ്റുള്ള ദിവസങ്ങളിൽ വീട് കയറിയുള്ള വോട്ടഭ്യർഥന ഉണ്ടാകാറുണ്ടെങ്കിലും മറ്റിടങ്ങളിൽ ജോലിക്ക് പോയവരെയും വ്യാപാര സ്ഥാപനങ്ങളിലടക്കമുള്ള വോട്ടർമാരെ നേരിട്ട് കാണാനും സംസാരിക്കാനുമെന്നും പാർട്ടി പ്രവർത്തകർക്കും സ്ഥാനാർഥികൾക്കും കഴിയാറില്ല. പലരും ഫോണിലൂടെയും മറ്റുമാണ് വോട്ട് ചോദിച്ചിരുന്നത്.
എന്നാൽ ഞായറാഴ്ച ഇതിൽ പലരും വീടുകളിലുണ്ടാകുന്നതിനാൽ അവരെ കാണലും വോട്ട് തേടലും സജീവമാകും. നിലവിൽ മുന്നണികളും സ്ഥാനാർഥികളുമെല്ലാം മൂന്ന് റൗണ്ട് വീതം പ്രചാരണം എല്ലാ മേഖലയിലും പൂർത്തിയാക്കിയിട്ടുണ്ട്.
രാത്രി 7 മണി കഴിഞ്ഞിട്ട് വീടുകളിലെത്തി വോട്ടഭ്യർഥന നടത്തുന്നതും ഇപ്പോൾ വർധിച്ചിട്ടുണ്ട്. കൂടാതെ വാർഡുകളിലെ പ്രധാനപ്പെട്ട
കവലകളും ടൗണുകളും കേന്ദ്രീകരിച്ചുള്ള ചെറിയ സമ്മേളനങ്ങളും നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇന്ന് കുടുംബയോഗങ്ങളും നടത്താനുള്ള ഒരുക്കങ്ങളും മുന്നണികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ന് പരമാവധി പ്രവർത്തകരെ ഇറക്കി പ്രചാരണത്തോടെപ്പം വൈകിട്ട് പലയിടങ്ങളിലും പ്രകടനങ്ങളും നടത്താനുള്ള ഒരുക്കം നടത്തിയിട്ടുണ്ട് മുന്നണികൾ. നാട്ടുമ്പുറങ്ങളിൽ കൂടുതലും രാത്രിയിൽ പന്തംകൊളുത്തിയുള്ള പ്രകടനമാണ് നടക്കുക. വാർഡുകളിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാകും ശക്തിപ്രകടനങ്ങൾ.
രാവിലെ പള്ളികളിലെത്തുന്ന വിശ്വാസികളെ കേന്ദ്രീകരിച്ചുള്ള വോട്ടഭ്യർഥനയും എല്ലായിടങ്ങളിലും നടത്താനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

