ബത്തേരി∙ കർണാടകയിൽ നിന്ന് വയനാട്ടിലേക്ക് രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ടു വന്ന 1,11,32,500 രൂപ എക്സൈസ് അധികൃതർ മുത്തങ്ങയിൽ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. കാറോടിച്ചെത്തിയ നായ്ക്കെട്ടി ചിത്രാലക്കര വീട്ടിൽ സി.കെ.
മുനീർ (38) എന്നയാളെ തുടർ നടപടികൾക്കാടി വരുമാന നികുതി വകുപ്പിന് കൈമാറി. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രൻ നേതൃത്വം നൽകി. പ്രിവന്റിവ് ഓഫിസർമാരായ ഇ.അനൂപ്, വി.രഘൂ, സിവിൽ എക്സൈസ് ഓഫിസർ പി.വി.വിപിൻകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി അതിർത്തി ചെക്പോസ്റ്റുകളിൽ എക്സൈസിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടന്നു വരികയാണ്. കർശന പരിശോധന തുടരുമെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.ജെ.
ഷാജി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

