കൽപറ്റ∙ ദുരന്ത നിവാരണത്തിന്റെ ഭാഗമായി ജില്ലാ അഗ്നിരക്ഷാ നിലയങ്ങളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കു ബർമ ബ്രിജ് നിർമിക്കുന്നതിനു പരിശീലനം നൽകി. ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മറുകരയിൽ പെട്ടു കിടക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിന് ഉറപ്പുള്ള കയറുകളും മറ്റും ഉപയോഗിച്ചു വേഗത്തിൽ നിർമിക്കാൻ കഴിയുന്ന പാലമാണു ബർമ ബ്രിജ്. പരിശീലന പരിപാടി സ്റ്റേഷൻ ഓഫിസർ അർജുൻ.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീനിയർ ഫയർ ഓഫിസർ മുഹമ്മദ് ഹബീബ് റഹ്മാൻ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ പി.ലിജാം, ഫയർ ഓഫിസർ പി.സജിത്, സിവിൽ ഡിഫൻസ് കോഓർഡിനേറ്റർ സി.ഷറഫുദീൻ എന്നിവർ ക്ലാസുകൾ നയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

