മാനന്തവാടി ∙ ബ്രഹ്മഗിരി സൊസൈറ്റി തട്ടിപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ഒ.ആർ.കേളു രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ നിയോജക മണ്ഡലം ഓഫിസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.ഓഫിസിന് മുന്നിലെ റോഡിൽ പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ അതിന് മുകളിൽ കൊടി നാട്ടി. പൊലീസുമായി വാക്ക് തർക്കത്തിലേർപ്പെട്ട
പ്രവർത്തകരെ മുതിർന്ന നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക് ഉദ്ഘാടനം ചെയ്തു.
ബ്രഹ്മഗിരി സൊസൈറ്റിയിൽ നടന്നത് 120 കോടി രൂപയുടെ അഴിമതിയാണെന്നും ഇത് സിപിഎം നേതൃത്വത്തിലുള്ള കൊള്ളയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ടി.ജെ.ഐസക് ആവശ്യപ്പെട്ടു.
മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൽസൻ തൂപ്പുങ്കര, എൻ.ഡി.അപ്പച്ചൻ, കെ.എൽ.
പൗലോസ്, എൻ.കെ.വർഗീസ്, എച്ച്.ബി.പ്രദീപ്, ചിന്നമ്മ ജോസ്, പി.എം.ബെന്നി എന്നിവർ പ്രസംഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]