ബത്തേരി∙ വീട്ടുമുറ്റത്തെത്തിയ കരടി ചീരാൽ കുടുക്കി പൂളക്കര കുമ്പാരക്കര വിനീതിന്റെ തേൻകൃഷി പാടേ നശിപ്പിച്ചു. കൃഷിയിടത്തിലുണ്ടായിരുന്ന 5 കൂടുകളാണ് കരടി തിന്നു തീർത്തത്. 25 കിലോ തേനാണ് വിനീതിന് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. പശുത്തൊഴുത്തിലേക്കെത്തിയ വിനീതിന്റെ അനുജൻ വിവേക് നായ കുരയ്ക്കുന്നതു കണ്ടു നോക്കിയപ്പോഴാണ് കരടി തേൻകൂട് തിന്നുന്നത് കണ്ടത്.
അപ്പോഴേക്കും 5 കൂടുകൾ അകത്താക്കിക്കഴിഞ്ഞിരുന്നു.
ശബ്ദമുണ്ടാക്കിയതോടെ കരടി ഓടി മറഞ്ഞു. ഒരാഴ്ച മുൻപും ഇതേ സ്ഥലത്ത് കരടിയെത്തി 4 കൂടുകൾ നശിപ്പിച്ചിരുന്നു.
ആകെ 13 കൂടുകളുണ്ടായിരുന്ന വിനീതിന് 9ഉം നഷ്ടപ്പെട്ടു. തേനീച്ചകളുടെ ഉറവിടങ്ങളെല്ലാം നശിച്ചതോടെ കൃഷിയും പൂർണമായി നിലച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]