ഗൂഡല്ലൂർ ∙ കാട്ടാന രണ്ടു വീടുകൾ തകർത്തു. ഓവാലി പഞ്ചായത്തിലെ ആറാട്ടുപാറയിൽ മണിമേഖല, ഹരിരാമൻ എന്നിവരുടെ വീടുകളാണു കാട്ടാന തകർത്തത്. കാട്ടാന നിരന്തരമായി ശല്യം തുടർന്നതോടെ ഈ രണ്ടു വീടുകളിൽ നിന്നുള്ളവർ സമീപത്തുള്ള വീടുകളിലേക്കു താമസം മാറിയതിനാൽ മറ്റ് അനിഷ്ട
സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ഈ പ്രദേശത്ത് സ്ഥിരമായി കാണുന്ന മോഴയാനയാണ് ആക്രമണം നടത്തിയത്.
ഈ പ്രദേശത്ത് തന്നെ 10 പേരുടെ മരണത്തിന് ഇടയാക്കിയ രാധാകൃഷ്ണൻ എന്ന കാട്ടാനയും മേയുന്നുണ്ട്. മനുഷ്യരെ മുൻപിൽ കണ്ടാൽ പാഞ്ഞടുക്കുന്ന പ്രകൃതമുള്ള കാട്ടാനയാണിത്. മനുഷ്യ ജീവന് ഭീഷണിയായ ഈ കാട്ടാനയെ പിടികൂടണമെന്ന് നിരന്തരമായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]