പനമരം ∙ പ്രായം തളർത്താത്ത മനസ്സുമായി ഇക്കുറിയും മോഹനേട്ടൻ തിരഞ്ഞെടുപ്പ് രംഗത്ത്. 35 ാം വയസ്സിൽ ആദ്യമായി സ്ഥാനാർഥിയായ ഏച്ചോം വനജ്യോത്സനയിലെ ടി.
മോഹനൻ തുടർന്നുള്ള എല്ലാ തദ്ദേശതിരഞ്ഞെടുപ്പുകളിലും മത്സരിച്ചു. തോൽവിയറിഞ്ഞത് ഒറ്റത്തവണ മാത്രം.
84-ാം വയസ്സിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് അഭ്യർഥിച്ച് പ്രവർത്തകർക്കൊപ്പം വീടുകൾ കയറിയിറങ്ങുന്നു. കഴിഞ്ഞതവണ എൻഡിഎ സ്ഥാനാർഥി വിജയിച്ച വാർഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ എടത്തംകുന്ന് വാർഡിലാണ് മോഹനേട്ടൻ ഇക്കുറി അങ്കത്തിനിറങ്ങിയിരിക്കുന്നത്.
1957 ൽ 16-ാം വയസ്സിൽ എൽഡിഎഫ് വയനാട് മണ്ഡലം സ്ഥാനാർഥിയായ പി.ശങ്കരന് വേണ്ടി വോട്ട് ചോദിച്ചാണ് മോഹനൻ രാഷ്ട്രീയ രംഗത്തിറങ്ങിയത്.
1979ൽ അരിഞ്ചേർമല വാർഡിൽ ആർഎസ്പി പ്രതിനിധിയായി മത്സരിച്ച് വിജയിച്ചു.1995 ൽ നടന്ന തിരഞ്ഞെടുപ്പിൽ മാത്രമാണ് പരാജയപ്പെട്ടത്. 17 വർഷം സിഎംപി പ്രതിനിധിയായി പഞ്ചായത്ത് പ്രസിഡന്റ്, 10 വർഷം വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷൻ തുടങ്ങിയ ചുമതല വഹിച്ചു.
1979 മുതൽ 1995 വരെ ആർഎസ്പിയിലും 2000 മുതൽ 2015 വരെ സിഎംപിയിലും നക്ഷത്രം, വിമാനം, സൈക്കിൾ എന്നീ ചിഹ്നങ്ങളിൽ മത്സരിച്ച മോഹനൻ 2020 മുതൽ ചുറ്റിക അരിവാൾ നക്ഷത്രത്തിലാണ് മത്സരിക്കുന്നത്. 15 വർഷം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, സംസ്ഥാന അഗ്രി ലാൻഡ് ഡവലപ്മെന്റ് ഡയറക്ടർ, സംസ്ഥാന വാട്ടർ അതോറിറ്റി അംഗം, പനമരം ഭൂപണയബാങ്ക് പ്രസിഡന്റ്, കെഎസ്ആർടിസി അഡ്വൈസറി കമ്മിറ്റിയംഗം ഹോപ് കോ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

