
പൊഴുതന∙ നിയമത്തിന്റെ 3 ദിന വ്യത്യാസത്തിൽ നഷ്ടപരിഹാരത്തുക നഷ്ടപ്പെട്ടു നിർധന കുടുംബം. 3 വർഷം മുൻപ് തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽക്കുത്തേറ്റ് മരിച്ച അച്ചൂർ തൂമ്പിൽ ബീരാൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്കാണ് നിയമം ഇറങ്ങിയതിന്റെ 3 ദിവസം വ്യത്യാസം പറഞ്ഞ് നഷ്ടപരിഹാരം മുടങ്ങിയത്.
കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണത്തിൽ മരിച്ചാൽ 2 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് വനം വകുപ്പ് നിയമം പ്രാബല്യത്തിൽ വന്നത് 2022 ഒക്ടോബർ 25 മുതൽ ആണ്. എന്നാൽ കടന്നൽ ആക്രമണത്തിൽ ബീരാൻ മരിച്ചത് 2022 ഒക്ടോബർ 22ന്.
അപൂർവ രോഗബാധിതയായ ഭാര്യ മൈമൂനയും മകനും അടങ്ങുന്നതാണ് ബീരാന്റെ കുടുംബം.
നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അന്നു പറഞ്ഞതിനെത്തുടർന്നു എല്ലാ രേഖകളും സമർപ്പിച്ചു. നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നെങ്കിലും 3 ദിവസത്തെ വ്യത്യാസം കാരണം അർഹതയില്ലെന്ന മറുപടിയാണ് അധികൃതർ നൽകിയത്. തുടർന്ന് ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകി.
പരിഹാരം ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ നൽകിയ വാക്കിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന ഇവർക്ക് നേരത്തേ ലഭിച്ച അതേ മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്. രോഗം കാരണം ജോലിക്ക് പോകാനാവാതെ ഏറെ ദുരിതത്തിലായ ഈ കുടുംബം നാട്ടുകാരുടെ സഹായത്തോടെയാണു പിന്നീട് ജീവിച്ചത്.
രോഗം വക വയ്ക്കാതെ ഇപ്പോൾ ജോലിക്കു പോകുകയാണെന്നു മൈമൂന പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]