
വയനാട് ജില്ലയിൽ ഇന്ന് (06-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉന്നതി സംഗമം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ന് ഉദ്ഘാടനം ചെയ്യും
ബത്തേരി ∙ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഗോത്ര വർധൻ പദ്ധതിയുടെ ഭാഗമായുള്ള ഉന്നതി സംഗമം ഇന്ന് ഡോൺ ബോസ്കോ കോളജിൽ നടക്കും. രാവിലെ 11 നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതിയിലെ ന്യായാധിപരായ ജസ്റ്റിസ് മുരളി പുരുഷോത്തമൻ, ജസ്റ്റിസ് സി.പ്രദീപ് കുമാർ എന്നിവർ സംസാരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ ഡി.ആർ.മേഘശ്രീ, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി, വയനാട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഇ.അയൂബ് ഖാൻ എന്നിവർ പങ്കെടുക്കും.ഗോത്ര ജന വിഭാഗങ്ങൾക്കായി നടത്തുന്ന പരിപാടിയിൽ മെഡിക്കൽ ക്യാംപ്, ആധാർ, റേഷൻ കാർഡ് റജിസ്ട്രേഷൻ കൗണ്ടർ, കലാപരിപാടികൾ, സ്റ്റാളുകൾ, കെൽസ ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനം, നിയമ ബോധവൽക്കരണ ക്ലാസ് തുടങ്ങിയവ ഉണ്ടാകും.
വൈശാഖ നിലാവ് ഷോ 10ന്
കൽപറ്റ ∙ നവരസ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് വൈശാഖ നിലാവ് എന്ന പേരിലുള്ള ഡാൻസ് ആൻഡ് മ്യൂസിക് ഷോ പൂക്കോട് വെറ്ററിനറി കോളജ് കബനി ഓഡിറ്റോറിയത്തിൽ 10നു നടക്കും. സിനിമ താരങ്ങളായ ബിബിൻ ജോർജ്, മറീന മൈക്കിൾ, നിയ വർഗീസ്, അനു സ്വനാര, റിയ ഇഷ, കലാ പ്രവർത്തകരായ ഷാഫി എപ്പിക്കാട്, ഷാനു കക്കൂർ, സജീർ പപ്പ, ഷൗക്കത്ത് വണ്ടൂർ തുടങ്ങിയവർ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. എഡിഎം കെ.ദേവകി പ്രതിഭകളെ ആദരിക്കും. നൃത്ത അരങ്ങേറ്റം, സാമ്പത്തിക സഹായം കൈമാറൽ, സംഗീത അവതരണം, വിവിധ നാട്യ അവതരണം എന്നിവയും ഉണ്ടായിരിക്കുമെന്ന് മാനേജിങ് ഡയറക്ടർ രേണുക കലാം, സലാം കൽപറ്റ എന്നിവർ അറിയിച്ചു.
കെഎസ്ടിയു വനിതാ വിങ് നേതൃക്യാംപിന് ഇന്നു തുടക്കം
ലക്കിടി∙ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) വനിതാ വിങ് സംസ്ഥാന സഹവാസ നേതൃക്യാംപിന് ഇന്നു തുടക്കം. ലക്കിടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും.നേതൃപരിശീലനം, സംഘടനാ ശാക്തീകരണം, വനിതാ വിങ് വാർഷിക പദ്ധതികളുടെ ആസൂത്രണം, സർവീസ്–അക്കാദമിക് മേഖലകളിലെ ചർച്ചകൾ എന്നിവ ക്യാംപിൽ നടക്കും. നാളെയാണു സമാപനം.
വിമൻ ഫെസിലിറ്റേറ്റർ
തരിയോട്∙ പഞ്ചായത്ത് കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കൂടിക്കാഴ്ച 9ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.വിമൻ സ്റ്റഡി / ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകൾക്ക് അപേക്ഷിക്കാം. തരിയോട് പഞ്ചായത്തിലെ താമസക്കാർക്ക് മുൻഗണന.