കൽപറ്റ ∙നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. അനധികൃത ആൾക്കൂട്ടങ്ങൾക്കും പൊതുയോഗങ്ങൾക്കും ബിഎൻഎസ് 163-ാം വകുപ്പ് പ്രകാരം വിലക്കേർപ്പെടുത്തിയാണ് കലക്ടറുടെ ഉത്തരവ്.
വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച അർധരാത്രി 12 വരെ നിയന്ത്രണങ്ങൾ നിലനിൽക്കും.
രണ്ട് ദിവസം സമ്പൂർണ മദ്യനിരോധനം
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ രണ്ട് ദിവസത്തെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. പരസ്യ പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച വൈകിട്ട് ആറു മുതൽ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച വൈകിട്ട് ആറ് മണി വരെയാണ് മദ്യനിരോധനം.
മദ്യഷാപ്പുകൾ, ബവ്റിജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾ, ബാറുകൾ, ക്ലബ്ബുകൾ, റസ്റ്ററന്റുകൾ, ഹോട്ടലുകൾ ഉൾപ്പെടെ മദ്യം വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും മദ്യനിരോധനം ബാധകമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

