വെണ്ണിയോട് ∙ കനത്ത മഴയെ തുടർന്ന് തകർന്ന കലുങ്ക് പുനർനിർമിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കോട്ടത്തറ പഞ്ചായത്തിൽ വെണ്ണിയോട് ചെറിയ പാലത്തിന് സമീപത്തെ കൊളക്കിമൊട്ടംകുന്ന് ഊരിലേക്കുള്ള റോഡിലെ തകർന്ന കലുങ്ക് നന്നാക്കാത്തതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്.
കഴിഞ്ഞ മഴക്കാലത്ത് ചെറിയ പുഴ കരകവിഞ്ഞുള്ള കുത്തൊഴുക്കിലാണ് ഊരിലേക്കുള്ള ഏക റോഡിനു കുറുകെയുള്ള കലുങ്ക് പൂർണമായും തകർന്ന് പ്രദേശത്തെ ഊരു നിവാസികൾ ഒറ്റപ്പെട്ടത്.
ഇതെത്തുടർന്ന് പലകകൾ ഉപയോഗിച്ച് താൽക്കാലികമായി നിർമിച്ച പാലത്തിലൂടെയാണ് പുറത്ത് കടക്കുന്നത്. താൽക്കാലികമായി സ്ഥാപിച്ച ഈ പാലത്തിലൂടെ പ്രായമായവരും കുട്ടികളും ഏറെ കഷ്ടപ്പെട്ടാണ് മറുകര കടക്കുന്നത്.
പ്രായമായവർ സൂക്ഷിച്ച് നടന്നില്ലെങ്കിൽ അപകടത്തിനിടയാക്കുമെന്നും ഊരു നിവാസികൾ പറയുന്നു.
മുൻപ് ഊരിന് മുൻപിൽ വാഹനങ്ങൾ എത്തിയിരുന്നതായും കലുങ്ക് തകർന്നതോടെ ഇരുചക്രവാഹനങ്ങൾക്കു പോലും എത്താൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും, ഇതുകൊണ്ടുതന്നെ നിലവിൽ ഊരിലെ ആർക്കെങ്കിലും അസുഖം വന്നാൽ രോഗികളെ പാലത്തിലൂടെ വാഹനം എത്തുന്ന സ്ഥലം വരെ ചുമന്നു കൊണ്ടു പോകേണ്ട ഗതികേടിലാണെന്നും നാട്ടുകാർ പറയുന്നു.
അടിയന്തരമായി കലുങ്ക് പുനർനിർമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനമെന്നും നാട്ടുകാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

