പുൽപള്ളി ∙ പുൽപള്ളി – പെരിക്കല്ലൂർ റൂട്ടിൽ പുൽപള്ളി മുതൽ മുള്ളൻകൊല്ലി വരെയുള്ള കുഴികൾ മൂടാൻ നടപടി വേണമെന്ന് നാട്ടുകാർ. പുൽപള്ളി അങ്ങാടി മുതൽ മുള്ളൻകൊല്ലി വരെ 3 കിലോമീറ്ററിൽ വൻകുഴികളാണ്.
വടാനക്കവല മുതൽ മുള്ളൻകൊല്ലിയിലേക്കുള്ള ഭാഗത്തെ കുഴികളിൽ ചെറിയ വാഹനമിറങ്ങിയാൽ കാണാനാവില്ല. പാതയോരം ഇടിഞ്ഞ് അപകട
ഭീഷണിയുമുണ്ട്.
ബത്തേരി – പെരിക്കല്ലൂർ റോഡ് നിർമാണം തുടങ്ങിയെങ്കിലും വിട്ടുമാറാത്ത മഴയായതിനാൽ പണി എന്നു തീരുമെന്ന് അറിയില്ല. പെരിക്കല്ലൂരിനു പുറമേ മരക്കടവ്, സീതാമൗണ്ട്, പാടിച്ചിറ ഭാഗത്തേക്കുള്ള വാഹനങ്ങളെല്ലാം മുള്ളൻകൊല്ലി വരെ ഈ പാതയിലൂടെയാണു യാത്ര.
കുഴികൾ നിറഞ്ഞ റോഡിലൂടെ സമയത്ത് ഓടിയെത്താനാവുന്നില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ കരിങ്കൽ ക്വാറികളിലേക്കുള്ള ടിപ്പറുകൾ ഉൾപ്പെടെയുള്ളവ ഇതുവഴിയാണ് യാത്ര.
ഭാര വാഹനങ്ങളുടെ ഇടതടവില്ലാത്ത ഓട്ടമാണ് റോഡ് ഇത്രയും തകരാനിടയായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]