
പന്തല്ലൂർ∙കാട്ടാന റേഷൻ കട തകർത്ത് ഭക്ഷ്യ വസ്തുക്കൾ തിന്നു നശിപ്പിച്ചു.
ബത്തേരി റോഡിൽ മേങ്കോറഞ്ച് ഭാഗത്തുള്ള റേഷൻ കടയാണ് കാട്ടാന തകർത്തത്.ഇന്നലെ പുലർച്ചെ 3 മണിക്കാണ് കാട്ടാന റേഷൻ കട തകർത്തത്.
റേഷൻ കടയുടെ സമീപത്ത് താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികൾ വനം വകുപ്പിന് വിവരം നൽകിയതിനെ തുടർന്ന് വനപാലകരെത്തി കാട്ടാനയെ തുരത്തി. രാവിലെ താലൂക്ക് സപ്ലൈ ഓഫിസർ വിജയന്റെ നേതൃത്വത്തിൽ കടയിൽ നടത്തിയ പരിശോധനയിൽ 7 ചാക്ക് അരിയും ഒരു ചാക്ക് പഞ്ചസാരയും കാട്ടാന തിന്നതായി കണ്ടെത്തി.
കട്ടക്കൊമ്പൻ എന്നറിയപ്പെടുന്ന ഒറ്റ കൊമ്പനാണ് റേഷൻ കട തകർത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]