
കൽപറ്റ ∙ തേങ്ങയിടാൻ തെങ്ങില്‍ കയറുന്നതിനിടെ കടന്നലുകളുടെ കുത്തേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തരിയോട് എട്ടാംമൈല്‍ ചെറുമലയില്‍ ജോയ് പോള്‍ (55) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ജോയ്ക്ക് കടന്നലിന്റെ കുത്തേറ്റത്. മെഷീനുപയോഗിച്ച് തെങ്ങില്‍ തേങ്ങയിടാൻ കയറുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നല്‍ക്കൂടിളകി കടന്നലുകള്‍ ജോയ്യെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
വൈകിട്ടോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ കുറഞ്ഞെങ്കിലും പിന്നീട് നില വഷളാകുകയും അർധരാത്രിക്കു ശേഷം മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഷൈല.
മക്കള്‍: ജെസ്ലിൻ (നഴ്സ്, ജർമനി), അനിഷ ( നഴ്സിങ് വിദ്യാർഥി, ബെംഗളൂരു), സെബിന്. സംസ്കാരം പിന്നീട് തരിയോട് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]