വാളവയൽ ∙ റേഷൻ കട പ്രവർത്തിക്കുന്ന കെട്ടിടം കട
ഉടമ അറിയാതെ അവധി ദിനത്തിൽ പൊളിച്ചുമാറ്റാൻ കെട്ടിടം ഉടമയുടെ നീക്കം. പരാതിയെ തുടർന്ന് കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി കെട്ടിടം പൊളിച്ചുമാറ്റാനുള്ള നീക്കം താൽക്കാലികമായി തടഞ്ഞു.
പൂതാടി പഞ്ചായത്തിലെ വാളവയലിൽ ബത്തേരി താലൂക്കിലെ എആർഡി 180–ാം നമ്പർ റേഷൻ കട പ്രവർത്തിക്കുന്ന കെട്ടിടമാണ് റേഷൻ കട
ഉടമയുടെയോ സപ്ലൈ ഓഫിസറുടെയോ അനുമതിയില്ലാതെ കഴിഞ്ഞദിവസം പൊളിച്ചുമാറ്റാൻ കെട്ടിട ഉടമ ശ്രമിച്ചത്.
കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മേൽക്കൂരയിലെ ഓടുകൾ പൂർണമായും നീക്കം ചെയ്തതോടെ മഴ പെയ്താൽ വെള്ളം കയറി റേഷൻ കടയിലുള്ള 2 ലക്ഷം രൂപയുടെ അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് റേഷൻ കട
ഉടമയായ ജി.എസ്.ഷീജ കുമാരി പറയുന്നു. 2023 ജൂലൈയിലാണ് 3000 രൂപ നിശ്ചയിച്ച് എ.ജി.
രാജന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഒരു മുറി റേഷൻ കട നടത്തുന്നതിനായി ഷീജ വാടകയ്ക്ക് എടുത്തത്.
പഴയ കെട്ടിടത്തിൽ ഒന്നേമുക്കാൽ ലക്ഷം രൂപ മുടക്കി ഷീജ സൗകര്യമൊരുക്കിയിരുന്നു.
മുടക്കിയ തുക തീരുന്നതുവരെ വാടകയോ അഡ്വാൻസോ നൽകാതെ കൈവശം വയ്ക്കാവുന്നതാണെന്ന് അന്ന് എഗ്രിമെന്റ് എഴുതി. എന്നാൽ ഒരു വർഷം കഴിയും മുൻപ് തന്നെ വാടക ചോദിക്കുന്ന സാഹചര്യമുണ്ടായി.
പിന്നീട് സംസാരിക്കാമെന്ന് സപ്ലൈ ഓഫിസർ അടക്കമുള്ളവർ പറഞ്ഞതിനിടയിലാണ് ഉടമ കെട്ടിടം പൊളിക്കാനുള്ള നടപടി ആരംഭിച്ചത്.
പുതിയ കെട്ടിടം എടുക്കുന്നതു വരെ നിലവിലുള്ള കെട്ടിടത്തിൽ റേഷൻ കട തുടരാനുള്ള സാഹചര്യവും കെട്ടിട
ഉടമയിൽ നിന്നും വാടക കിഴിച്ചുള്ള ബാക്കി തുക ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കണമെന്നും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

