വെണ്ണിയോട് ∙ ജില്ലയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും മഴ പെയ്തെങ്കിലും വരൾച്ച കനക്കുന്നു. വേനലാരംഭത്തിൽത്തന്നെ ചെറുതോടുകളും കുളങ്ങളും വറ്റിവരണ്ട് വിണ്ടുകീറുന്നു.
ജില്ലയിൽ മഴക്കാലത്ത് ആദ്യം വെള്ളത്തിനടിയിലാകുന്ന കോട്ടത്തറ, പനമരം തുടങ്ങിയ പഞ്ചായത്തുകളിലടക്കം വയലോരങ്ങളിലെ ചെറുകുളങ്ങളും തോടുകളും വറ്റിവരണ്ടു വിണ്ടു കീറുന്ന അവസ്ഥയാണ്. ഒപ്പം പകൽ സമയത്തുള്ള ചൂടും വർധിച്ചു.
പുഴകളിലും കുളങ്ങളിലും കിണറുകളിലും വെള്ളം കാര്യമായി തന്നെ കുറയുന്നു.
വരൾച്ച ഏറിയാൽ മുൻ വർഷങ്ങളിലെ പോലെ ക്ഷീരമേഖലയിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കർഷകർ പറയുന്നു. വരൾച്ച കടുക്കുന്നത് കാർഷിക വിളകളെ ബാധിക്കുന്നതിനൊപ്പം നനയ്ക്കാൻ സൗകര്യമില്ലാത്ത പാടശേഖരങ്ങളിലെ പുഞ്ചക്കൃഷിയെയും ബാധിക്കും.
വരൾച്ച ചെറിയ തോതിൽ തന്നെ ആരംഭിച്ചതോടെ കോട്ടത്തറ പഞ്ചായത്തിൽ പുഴയോടു ചേർന്നുള്ള വയലുകൾ പോലും ഉണങ്ങി.
മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ജനുവരി ആദ്യം തന്നെ വരൾച്ചയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. മുൻപ് സംസ്ഥാന ശരാശരിയെക്കാൾ ചൂട് കുറവാണെന്ന പ്രത്യേകത ജില്ലയ്ക്ക് ഉണ്ടായിരുന്നെങ്കിലും ഓരോ വർഷം കഴിയുംതോറും ചൂട് കൂടിവരികയാണ്.
വരൾച്ച ആരംഭിച്ചെങ്കിലും മുന്നറിയിപ്പുകൾ സർക്കാരോ ത്രിതല പഞ്ചായത്തുകളോ ഗൗരവതരമായി കാണുന്നില്ലെന്ന പരാതിയും ഉയരുന്നു. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ഇപ്പോഴും പ്രാധാന്യം നൽകുന്നില്ലെന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്.
വർഷങ്ങൾ കഴിയുന്തോറും ജില്ലയിൽ ചൂടിലുണ്ടാകുന്ന വർധനയും കാലാവസ്ഥാ വ്യതിയാനവും മറ്റും ആശങ്കയോടെയാണ് കാലാവസ്ഥ വിദഗ്ധർ അടക്കമുള്ളവർ കാണുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

