കൽപറ്റ ∙ സീബ്ര ലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന വിദ്യാർഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്. വാഹനമോടിച്ചതു പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് കൽപറ്റ പൊലീസ് കണ്ടെത്തി.
നേരത്തെ ഈ കേസിൽ കർശന നടപടി ഒഴിവാക്കാൻ ഡ്രൈവറെ മാറ്റി, ലൈസൻസ് ഉള്ള ഒരാളാണു വാഹനമോടിച്ചതെന്ന് കാണിച്ചിരുന്നു. ഈ വാദമാണ് പൊലീസ് പഴുതടച്ച തുടരന്വേഷണത്തിലൂടെ പൊളിച്ചത്.
സിസിടിവിയുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ, അപകടമുണ്ടാക്കിയ വാഹനമോടിച്ചതു പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് പൊലീസ് കണ്ടെത്തി. വാഹനമോടിച്ചത് പ്രായപൂർത്തിയാവാത്ത കുട്ടിയായതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ റിപ്പോർട്ട് നൽകുകയും കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് വാഹന ഉടമസ്ഥനെതിരെ കേസ് എടുത്തു കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്നതിനും വാഹനമോടിച്ചയാൾക്ക് 25 വയസ്സു വരെ ലൈസൻസ് ലഭ്യമാക്കാതെയിരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കൽപറ്റ ഇൻസ്പെക്ടർ എസ്എച്ച്ഒ ജയപ്രകാശ് പറഞ്ഞു.
വാഹന ഉടമയ്ക്കെതിരെയും നിയമനടപടി സ്വീകരിക്കും. കഴിഞ്ഞ 4ന് ഉച്ചയോടെ കൽപറ്റ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിനു മുൻവശത്തുള്ള സീബ്ര ലൈനിലൂടെ റോഡ് കുറുകെ കടക്കുമ്പോഴാണു വിദ്യാർഥിനിയെ കാറിടിച്ചത്. ജനമൈത്രി ജംക്ഷൻ ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന കാറാണ് വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ചത്. പരുക്കേറ്റ വിദ്യാർഥിനിയുടെ സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

