പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ദേവാലയമാണ് ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ.
1944ൽ സ്ഥാപിക്കപ്പെട്ട ശേഷം 1986ൽ കത്തീഡ്രൽ ദേവാലയമായി ഉയർത്തി.
2007ൽ വിശുദ്ധ ദൈവമാതാവിന്റെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. മാർത്തോമ്മാ ശ്ലീഹായുടെയും പരിശുദ്ധ യൽദോ മാർ ബസേലിയോസ് കാതോലിക്കാ ബാവായുടെയും പരിശുദ്ധ മാർ ഗ്രീഗോറിയോസിന്റെയും തിരുശേഷിപ്പുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ ദേവാലയത്തിൽ മാതാവിന്റെ മധ്യസ്ഥതം തേടിയും തിരുശേഷിപ്പു വണങ്ങി അനുഗ്രഹം പ്രാപിക്കുന്നതിനും പത്രോസ്, പൗലോസ് ശ്ലീഹമാരുടെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും നാമധേയത്തിലുള്ള ത്രോണോസുകളുടെ മുന്നിൽ പ്രാർഥിക്കുന്നതിനും ജാതിമതഭേദമന്യേ നൂറുകണക്കിനാളുകൾ വന്നുകൊണ്ടിരിക്കുന്നു.
ധ്യാനത്തിനും പ്രാർഥനയ്ക്കുമായി എത്തിച്ചേരുന്ന നാനാജാതി മതസ്ഥർക്ക് ഈ കത്തീഡ്രൽ അനുഗ്രഹത്തിന്റെ ഉറവിടമാണ്.
ഇവിടെ 51 വർഷം വികാരിയായി ശുശ്രൂഷ ചെയ്ത ഫാ. മത്തായി നൂറനാലിന്റെ നേതൃത്വത്തിൽ കെട്ടിപ്പടുത്ത അനേകം സ്ഥാപനങ്ങൾ ദേശത്തിന്റെ വിളക്കായി ശോഭിക്കുന്നു.
സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും നോമ്പാചരണവും സെപ്റ്റംബർ 8 വരെ നടക്കും.
തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും കുർബാന, മധ്യസ്ഥ പ്രാർഥന, ധ്യാന പ്രസംഗം, ഗാന ശുശ്രൂഷ, പഠന ക്ലാസുകൾ, കുമ്പസാരം, കൗൺസലിങ്, ജാഗരണം എന്നിവയുണ്ടാകും. ഈ വർഷത്തെ എട്ടുനോമ്പാചരണത്തിനു അട്ടപ്പാടി ഗത്സെമൻ റിട്രീറ്റ് സെന്ററിലെ വൈദികരും സഭയിലെയും ഭദ്രാസനത്തിലെയും കോറെപ്പിസ്കോപ്പമാരും റമ്പാൻമാരും വൈദികരും നേതൃത്വം നൽകുമെന്നു വികാരി ഫാ.
ഫാ. അനീഷ് ജോർജ് മമ്പള്ളിൽ, സഹ വികാരി ഫാ.
ജിനു ജോൺ നടയത്തുംകര, ട്രസ്റ്റി മാത്യു ജേക്കബ് നൂറനാൽ, സെക്രട്ടറി വി.വി.ജോയി വടക്കേപ്പുറത്തു കുടിയിൽ എന്നിവർ അറിയിച്ചു.
ദിവസവും കുർബാനയും വചന ശുശ്രൂഷയും
ഇന്നത്തെ കുർബാനയ്ക്കും വചനശുശ്രൂഷയ്ക്കും ഫാ. പോൾ ജി.കെ.
ജോൺ കാർമികത്വം വഹിക്കും. നാളെ ഫാ.
ഫിലിപ് കുര്യൻ ഉറുമ്പിൽ, 4ന് പി.ജെ.എൽദോസ്, 5ന് ഫാ. കുര്യാക്കോസ് കുര്യൻ, 6ന് ഫാ.
ഷിജു ജോൺ തെക്കേപ്പറമ്പിൽ, 7ന് ഫാ. നിബിൻ ജേക്കബ് പാട്ടുപാളയിൽ എന്നിവർ കാർമികത്വം വഹിക്കും.
ദിവസവും പ്രഭാത നമസ്കാരവും നേർച്ചഭക്ഷണവും സന്ധ്യാനമസ്കാരവും ഉണ്ടാകും.
പെരുന്നാൾ ദിനമായ 8ന് രാവിലെ 8.30ന് ഫാ. സിബിമാത്യു വർഗീസ്, ഫാ.
ജോസഫ്.പി. വർഗീസ്, ഫാ.
സിജു കുര്യാക്കോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. തുടർന്ന് മധ്യസ്ഥ പ്രാർഥനയും പ്രസംഗവും. രാവിലെ 11ന് ചുങ്കം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.
12ന് ആശീർവാദം, നേർച്ചഭക്ഷണം, ഉച്ചയ്ക്ക് 2ന് കൊടിയിറക്കൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]