ബത്തേരി ∙ ഓട്ടോറിക്ഷയിൽ മറന്നുവച്ച 2 ലക്ഷം രൂപയും 3 പവൻ സ്വർണാഭരണവും അടങ്ങിയ ബാഗ് തിരികെ നൽകി ഓട്ടോഡ്രൈവർ. മലവയൽ സ്വദേശി സുധാകരനാണു പഴുപ്പത്തൂർ സ്വദേശി സുശീലയുടെ പണവും സ്വർണവും തിരികെ നൽകിയത്.
ഇന്നലെ ഉച്ചയോടെയാണു സംഭവം. ബത്തേരി ട്രാഫിക് ജംക്ഷനിൽനിന്നു ബാങ്കിലേക്കാണു സുശീല ഓട്ടോ വിളിച്ചത്.
ഓട്ടോയിൽ നിന്നിറങ്ങി ബാങ്കിലെത്തി ഇടപാടു നടത്താൻ നോക്കിയപ്പോഴാണ് ബാഗ് ഓട്ടോറിക്ഷയിൽ മറന്നുവച്ചത് ഓർത്തത്.
ഉടൻ തിരികെ ഓട്ടോ സ്റ്റാൻഡിലെത്തി അന്വേഷിച്ചു. അപ്പോഴേക്കും സുധാകരൻ മറ്റൊരു ഓട്ടം പോയിരുന്നു.
ഓട്ടോയിൽ ബാഗ് കണ്ട യാത്രക്കാരൻ, സുധാകരന്റെ ശ്രദ്ധയിൽപെടുത്തി. അപ്പോഴേക്കും ബാഗ് ലഭിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് സഹപ്രവർത്തകരുട
വിളിയുമെത്തി. ബാഗ് ഏൽപ്പിക്കാൻ സുധാകരൻ പൊലീസ് സ്റ്റേഷനിലെത്തുമ്പോഴേക്കും സുശീലയും അവിടെ എത്തി.
ട്രാഫിക് എസ്ഐ സാജു, എഎസ്ഐ വിജയൻ എന്നിവരുടെ സാന്നിധ്യത്തിൽ സുധാകരൻ വീട്ടമ്മയ്ക്ക് ബാഗ് കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]