
കൊച്ചി ∙ ദുരന്തമുഖങ്ങളിൽ സഹായ ഹസ്തവുമായി മറ്റെല്ലാം മറന്ന് ഒരുമിച്ചു കൂടുകയെന്നതാണു കേരളത്തിന്റെ യഥാർഥ സ്പിരിറ്റെന്ന് കലക്ടർ എൻ.എസ്.കെ. ഉമേഷ്.
വയനാട് മേപ്പാടി ഉരുൾ ദുരന്തത്തിനിരയായ 42 വിദ്യാർഥികളുടെ പഠനച്ചെലവ് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള (സിസിഎസ്കെ) കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഹൃദയപൂർവം വയനാടിന്’ എന്ന പേരിലാണു പദ്ധതി.
പൊതുവിദ്യാഭ്യാസ ഡയറക്ടറായി പോകുന്ന എൻ.എസ്.കെ. ഉമേഷ്, കലക്ടർ എന്ന നിലയിൽ പങ്കെടുക്കുന്ന അവസാന പരിപാടികളിലൊന്നായിരുന്നു ഇത്.
42 വിദ്യാർഥികളുടെ പഠനത്തിനുള്ള ആദ്യഘട്ട
സഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് മേപ്പാടി മൗണ്ട് താബോർ ഇംഗ്ലിഷ് സ്കൂൾ മാനേജർ സിസ്റ്റർ സലോമിക്ക് കലക്ടർ കൈമാറി. സിസിഎസ്കെ പ്രസിഡന്റ് ഇ.
രാമൻകുട്ടി വാരിയർ അധ്യക്ഷനായി. നാഷനൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ.
ഇന്ദിര രാജൻ, സിസിഎസ്കെ നോർത്ത് സോൺ പ്രസിഡന്റ് ഫാ. ജോണി കാഞ്ഞിരത്തിങ്കൽ, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡപ്യൂട്ടി ഡയറക്ടർ കെ.സുരേഷ്, സ്കൂൾ പിടിഎ പ്രതിനിധി എസ്.അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 44 വിദ്യാർഥികളാണ് മേപ്പാടി മൗണ്ട് താബോർ സ്കൂളിൽ പഠിച്ചിരുന്നത്.
രണ്ടുപേർക്കു ജീവൻ നഷ്ടമായി. ദുരന്തത്തിൽ പഠനം അനിശ്ചിതത്വത്തിലായ വിദ്യാർഥികളുടെ മുഴുവൻ പഠനച്ചെലവാണു കൗൺസിൽ ഏറ്റെടുത്തത്. സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 5 വീടുകളും സിസിഎസ്കെ നിർമിച്ചുനൽകും. ഇതിനുള്ള നടപടിയും തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]