
കുടുംബ കോടതി സിറ്റിങ്:
കൽപറ്റ ∙ കുടുംബ കോടതി ജഡ്ജി കെ.ആർ.സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ 8നു ബത്തേരിയിലും 16 നു മാനന്തവാടി കോടതിയിലും രാവിലെ 11 മുതൽ വൈകിട്ട് 5 വരെ സിറ്റിങ് നടത്തും.
സീറ്റൊഴിവ്
മീനങ്ങാടി ∙ മോഡൽ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബിഎസ്സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. 9747680868.
സ്പോട്ട് അഡ്മിഷൻ
മാനന്തവാടി ∙ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്സ് ടെക്നോളജിയിൽ 6ന് രാവിലെ 9.30 മുതൽ 11 വരെ സ്പോട്ട് അഡ്മിഷൻ നടത്തും.
04935 241322. മീനങ്ങാടി ∙ പോളിടെക്നിക് കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 5ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും.
9846608596.
ഡിഎൽഎഡ്
കൽപറ്റ ∙ ഗവ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് 2025–27 അധ്യയന വർഷത്തെ ഡിഎൽഎഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിവരങ്ങളും https://www.education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
11നു മുൻപ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ നൽകണം. 04936 202593.
കൂടിക്കാഴ്ച 7ന്
മാനന്തവാടി ∙ വയനാട് ഗവ.മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 7ന് രാവിലെ 11ന്.
04935 299424.
പച്ചത്തേയില വില നിശ്ചയിച്ചു
കൽപറ്റ ∙ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. വില തീർപ്പാക്കുമ്പോൾ ഫാക്ടറികൾ ശരാശരി വില പാലിച്ച് വിതരണക്കാർക്ക് നൽകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]