കൽപറ്റ ∙ മന്ത്രി കെ.രാജന്റെ പ്രസംഗത്തിനിടെ മൈക്ക് പണിമുടക്കിയപ്പോൾ പൊട്ടിച്ചിരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ‘സാധാരണ ഞാൻ സംസാരിക്കുമ്പോഴാ എപ്പഴും ഈ പ്രശ്നമുണ്ടാകല്, ഇന്നു രാജനാണ്…’ – പൊട്ടിച്ചിരിക്കിടെ മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ് ആദ്യഘട്ട പൂർത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി.
മന്ത്രിയുടെ പ്രസംഗം പുരോഗമിക്കവെ, ഠോ എന്ന വലിയ ശബ്ദത്തോടെയാണു മൈക്ക് നിലച്ചത്.
അതുവരെ പ്രസംഗം ശ്രദ്ധയോടെ കേൾക്കുകയായിരുന്ന മുഖ്യമന്ത്രിയടക്കം ശബ്ദമുണ്ടായപ്പോൾ ഞെട്ടി. പിന്നീട് ചെറുചിരിയായി തുടങ്ങി പൊട്ടിച്ചിരിക്കുകയായിരുന്നു.
തൊട്ടടുത്തിരുന്ന മന്ത്രിമാരായ ഒ.ആർ.കേളുവും പി.എ.മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ കമന്റ് കേട്ട് ചിരിച്ചു. പിന്നീട് കെ.രാജനടുത്തേക്കു വന്ന് റിയാസും തമാശ പങ്കുവച്ചു.
അപ്പോഴെല്ലാം മുഖ്യമന്ത്രി ചിരിക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ തന്നെ സംഘാടകർ മൈക്ക് ശരിയാക്കിയ ശേഷമാണു മന്ത്രി കെ.രാജനു പ്രസംഗം തുടരാനായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

