മാനന്തവാടി ∙ വിഭജനത്തിന്റെ രാഷ്ട്രീയത്തിന് എതിരായ സന്ദേശമാണ് പഴശ്ശിരാജയുടെ പോരാട്ടങ്ങൾ നൽകുന്നതെന്ന് ചരിത്രകാരൻ ഡോ.പി.ജെ.വിൻസന്റ്. പഴശ്ശി സ്മൃതി മണ്ഡപത്തിൽ പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്മൃതി സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കർഷകരെയും ഗോത്ര വർഗക്കാരെയും എല്ലാ മത വിഭാഗങ്ങളെയും ഒരുമിച്ച് അണിനിരത്തി പഴശ്ശി നടത്തിയ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രാധാന്യത്തോടെ അടയാളപ്പെടുത്തേണ്ടതാണ്–അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രൻ കണ്ടാമല പഴശ്ശി ദിനാചരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, കണ്ണൂർ സർവകലാശാല ബിഎഡ് സെന്റർ കോഴ്സ് ഡയറക്ടർ ഡോ.എം.പി.അനിൽ, പി.സി.തോമസ്, കെ.എം.ഷിനോജ്, ഐ.ബി. ക്ലമന്റ്, ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു.
ചൂട്ടക്കടവിലെ ടിപ്പുവിന്റെ മരുന്നറ പരിസരത്ത് നിന്നും പഴശ്ശികുടീരത്തിലേക്ക് സ്മൃതി യാത്ര നടത്തി. തുടർന്ന് പഴശ്ശി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.
സെമിനാറുകൾ സംഘടിപ്പിച്ചു.
പുൽപള്ളി ∙ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മാവിലാംതോട്ടിലേക്ക് സ്മൃതിയാത്രയും പഴശ്ശി അനുസ്മരണവും നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.ബി.സുരേഷ്, വി.എൻ.ഷാജി, ഒ.കെ.പീറ്റർ, പി.വാസു, ഷൈജു പഞ്ഞിത്തോപ്പിൽ, കെ.എസ്. മഹേശൻ, സി.പി.കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
ഡിടിപിസി പഴശ്ശിരാജയെ അനുസ്മരിച്ചു
പുൽപള്ളി ∙ ഡിടിപിസിയുടെ നേതൃത്വത്തിൽ മാവിലാംതോട്ടിൽ വിവിധപരിപാടികളോടെ പഴശ്ശി അനുസ്മരണം നടത്തി.
കലക്ടർ ഡി.ആർ.മേഘശ്രീയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കാപ്പിസെറ്റിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.
പഴശ്ശിരാജാ കോളജ് പ്രിൻസിപ്പൽ കെ.കെ.അബ്ദുൽ ബാരി, ഡോ.ജോഷി മാത്യു, ഡോ.റാണി എസ്.പിള്ള, പി.പി.പ്രവീൺ, രതീഷ് ബാബു, ബൈനു തോമസ്, എം.എസ്.ദിനേശൻ, വി.ജെ.വേണു, സുമാദേവി, കെ.എം.ഗിരീഷ്, വി.ജെ.ഷിജു എന്നിവർ പ്രസംഗിച്ചു.
ദീപാശിഖാ പ്രയാണത്തിന് ലൂക്കാ ഫ്രാൻസീസ് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

