നടവയൽ ∙ മൂന്ന് മണ്ഡലങ്ങളുടെയും പഞ്ചായത്തുകളുടെയും അതിർത്തിയും സംഗമസ്ഥാനവുമായ നടവയൽ നാൽക്കവലയിൽ സ്ഥാനാർഥികളുടെയും അണികളുടെയും പര്യടനം പൊടിപൊടിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്താൽ നടവയൽ ടൗണിൽ സ്ഥാനാർഥികളോ നേതാക്കാൻന്മാരോ കയറിയിറങ്ങാത്ത ദിവസമില്ലെന്നു പറയാം.
ബത്തേരി, മാനന്തവാടി, കൽപറ്റ മണ്ഡലങ്ങളുടെ സംഗമസ്ഥാനവും പനമരം, പൂതാടി, കണിയാമ്പറ്റ എന്നീ 3 പഞ്ചായത്തുകളും അതിർത്തി പങ്കിടുന്നതു നടവയൽ നാൽക്കവലയിലാണ്. ഇതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു പഞ്ചായത്തിലെ സ്ഥാനാർഥി ടൗണിൽ ഏതെങ്കിലും ഒരു ഭാഗത്ത് വോട്ട് അഭ്യർഥിച്ച് എത്തുമെന്നതു ഉറപ്പാണ്.
പനമരം പഞ്ചായത്തിലെ വാർഡ് 8, പൂതാടി പഞ്ചായത്തിലെ 1, 20, 22, 23 എന്നീ വാർഡുകളും കണിയാമ്പറ്റ പഞ്ചായത്തിലെ 1, 2, 3 വാർഡുകളും അടക്കം 8 വാർഡുകൾ ചേർന്നതാണ് മൂന്ന് പഞ്ചായത്ത് പരിധിയിൽ പെടുന്ന നടവയൽ ബ്ലോക്ക് ഡിവിഷൻ.
ഇതുകൊണ്ടുതന്നെ നടവയലിൽ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി ഒരു പാർട്ടിക്ക് തന്നെ 10 സ്ഥാനാർഥികൾ ഉണ്ടാകും. കൂടാതെ പനമരം, കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളുടെ നടവയൽ ടൗണിനോട് ചേർന്നുള്ള വാർഡുകളുടെ പേരും നടവയൽ എന്നു തന്നെയാണ്.
ഇത് നടവയലിന്റെ മാത്രം പ്രത്യേകതയാണ്.
കഴിഞ്ഞദിവസം യുഡിഎഫ് ടൗണിൽ വോട്ട് അഭ്യർഥിച്ച് പ്രചാരണം നടത്തിയത് 9 സ്ഥാനാർഥികളുമായാണ്. തങ്ങളുടെ വാർഡിൽ പെട്ട
ആളല്ല വ്യാപാരി എങ്കിലും മുഴുവൻ ആളുകളോടും വോട്ട് അഭ്യർഥിച്ചാണ് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് സ്ഥാനാർഥി അടക്കം 9 പേരും മടങ്ങിയത്. മുൻപ് 3 തവണ പഞ്ചായത്ത് പ്രഖ്യാപനം വന്നപ്പോഴും അവസാന നിമിഷം കപ്പിനും ചുണ്ടിനും ഇടയിൽ പഞ്ചായത്ത് എന്ന സ്വപ്നം നഷ്ടപ്പെട്ടവരാണ് നടവയലുകാർ.
ജില്ലയിലെ തന്നെ പഴക്കം ചെന്നതും ആദ്യത്തെ കുടിയേറ്റ കേന്ദ്രവുമായ നടവയൽ ആസ്ഥാനമാക്കി പഞ്ചായത്ത് രൂപീകരിക്കുക എന്ന സ്വപ്നത്തിന് കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്.
ഒരേ നാട്ടിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് വെവ്വേറെ പഞ്ചായത്തുകളിൽ പോകേണ്ട ഗതികേട് നടവയലുകാർക്ക് മാത്രമേയുള്ളു.
മറ്റു പഞ്ചായത്തുകാർക്ക് ഒരു എംഎൽഎ ഉള്ളപ്പോൾ നടവയലുകാർക്ക് എംഎൽഎമാർ മൂന്നാണ്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വിഭജിക്കപ്പെട്ടു കിടക്കുന്ന നടവയൽ ഒറ്റ പഞ്ചായത്തിന് കീഴിലാകുമെന്ന സ്വപ്നം കാണാനാണ് ഇവരുടെ വിധി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

