ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
വൈദ്യുതി മുടക്കം
പനമരം ∙ പകൽ 9–5.30: കാരയ്ക്കാമല കോഫി മിൽ, വേലുക്കരകുന്ന്.
കാപ്പിതൈകൾ സബ്സിഡി നിരക്കിൽ
കൽപറ്റ ∙ കോഫി ബോർഡ് കേര പദ്ധതിയിൽ ഉൽപാദിപ്പിച്ച കാപ്പിതൈകൾ സബ്സിഡി നിരക്കിൽ വിൽപന ആരംഭിച്ചു. തെക്കുംതറ വൃക്ഷ നഴ്സറിയിൽ രണ്ടര ലക്ഷം തൈകളും മടക്കിമല അനൂപ്, തരിയോട് മണിയപ്പൻ എന്നീ കർഷകരുടെ കൃഷിയിടത്തിൽ 20,000 തൈകൾ വീതവുമാണ് വിൽപനയ്ക്കുള്ളത്.
എസ് 274, സി. X ആർ., റോബസ്റ്റ എന്നീ ഇനങ്ങളാണ് തൈ ഒന്നിന് 15 രൂപ സബ്സിഡി നിരക്കിൽ നൽകുന്നതെന്ന് കോഫീ ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ.എം.കറുത്ത മണി അറിയിച്ചു.
8075337528, 9745746065, 9447234644.
അധ്യാപക നിയമനം
കോളേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി കംപ്യൂട്ടർ സയൻസ് സീനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 4നു രാവിലെ 10.30ന്. 9961161649
ഗതാഗത നിയന്ത്രണം
ബത്തേരി ∙ കട്ടയാട്–പഴുപ്പത്തൂർ റോഡ് നിർമാണം പൂർത്തിയാകുന്നത് വരെ ബത്തേരി മുതൽ കട്ടയാട് വരെയും, കട്ടയാട് മുതൽ വാകേരി വരെയും വാഹനഗതാഗതത്തിനു പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
വാഹനങ്ങൾ ബീനാച്ചി–കട്ടയാട് റോഡിലൂടെയും വാകേരി–സിസി ജംക്ഷൻ റോഡിലൂടെയും കടന്നുപോകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

