കേണിച്ചിറ∙ പ്രളയത്തിൽ തകർന്ന പാലം നന്നാക്കാൻ 7 വർഷം കഴിഞ്ഞിട്ടും നടപടിയില്ല. സ്കൂൾ ബസ് അടക്കം ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പൂതാടി പഞ്ചായത്തിലെ കുണ്ടിച്ചിറ പാലത്തിനാണ് ഈ ദുർഗതി.
ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലവിൽ ഈ പാലമുള്ളത്. പാപ്ലശ്ശേരി, വെള്ളിമല റോഡിൽ നരസി പുഴയുടെ കൈവഴിയായ കുണ്ടിച്ചിറ പുഴയ്ക്ക് കുറുകെയാണ് കെട്ടും തൂണുകളും തകർന്ന് ഏതുസമയവും നിലംപൊത്താവുന്ന പാലമുള്ളത്.2018 ലെ ആദ്യ പ്രളയത്തിൽ പാലം ഇടിഞ്ഞുതാണ് ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചിരുന്നു.
അന്ന് പുറം ലോകത്തേക്ക് എത്തിച്ചേരാൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായതോടെ നാട്ടുകാർ ഇടിഞ്ഞ ഭാഗത്ത് മണ്ണിട്ട് നികത്തി ചെറിയ വാഹനങ്ങൾ കടന്നു പോകാൻ പാകത്തിലാക്കിയിരുന്നു.
എന്നാൽ അന്നിട്ട
മണ്ണ് ഇടിഞ്ഞുതാണ് പാലത്തിന് മുകളിൽ വലിയ ഗർത്തം രൂപപ്പെട്ട് വെള്ളക്കെട്ടായതോടെ ഇന്ന് കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയിലായി. 2018 ലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പഞ്ചായത്തിലെ 4 പാലങ്ങൾ തകർന്നിരുന്നു.
അവയിൽ 3 പാലങ്ങളും പുനർനിർമിച്ചെങ്കിലും കുണ്ടിച്ചിറ പാലത്തിന്റെ കാര്യത്തിൽ മാത്രം നടപടിയുണ്ടായില്ല. അന്ന് സ്ഥലത്തെത്തിയ അധികൃതർ ഉടൻ പുതിയ പാലം നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞും ഈ പാലം മാത്രം നന്നാക്കാൻ ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]