മാനന്തവാടി∙ മേരി മാതാ കോളജിലെ 2024-25 അധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ ,ഗവേഷണ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് വ്യാഴാഴ്ച നടന്നു. കോളജിലെ എട്ട് ഡിപാര്‍ട്മെന്റുകളിലെ വിദ്യാർഥികളാണ് ബിദുരം സ്വീകരിച്ചത്.
രാവിലെ 10 മണിക്ക് നടന്ന പരിപാടിയില്‍ കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍.ഡോ.കെ.എസ്.അനില്‍ മുഖ്യാതിഥിയായിരുന്നു.
വിദ്യാഭ്യാസ മേഖല നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങ ളും അതിനെ നേരിടാൻ ഇന്നത്തെ വിദ്യാർഥി സമൂഹങ്ങളുടെ പങ്കും അദ്ദേഹം തന്റെ കോൺവൊക്കേഷൻ സന്ദേശത്തിലൂടെ കുട്ടികളോട് പറഞ്ഞു. സമകാലിക വിഷയങ്ങളെ നേരിട്ട് തങ്ങളുടെ ലഭിച്ച ഈ ഡിഗ്രി സമൂഹ നന്മക്കായി ഉപയോഗിക്കാൻ അദ്ദേഹം ഓർമിപ്പിച്ചു.
മേരി മാതാ കോളജിലെ വിവിധ ഗവേഷണ വകുപ്പുകളിൽ നിന്ന് പിഎച്ച്ഡി ഗവേഷണം പൂര്‍ത്തിയാക്കിയ വിദ്യാർഥികളെയും പ്രസ്തുത ചടങ്ങില്‍ അനുമോദിച്ചു.
1995 ൽ മനന്തവാടി രൂപതയുടെ കീഴിൽ ആരംഭിച്ച, വയനാടിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ തന്നെ മികച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മേരി മാതാ കോളജ്. പ്രസ്തുത ചടങ്ങിൽ കോളജ് മാനേജര്‍ മോണ്‍.ഡോ.
പോള്‍ മുണ്ടോളിക്കല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ ഡോ തോമസ് മോണോത്ത്, അസോസിയേറ്റ് മാനേജർ ഫാ.സിബിച്ചന് ചേലക്കപ്പിള്ളിൽ, പ്രിന്‍സിപ്പല്‍ ഡോ.ഗീത ആന്റണി പുല്ലൻ, യൂണിയൻ അഡ്വൈസർ ഡോ.
ടി.ഇ.ജിഷ എന്നിവര്‍ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]