
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും
താലൂക്ക് വികസന സമിതി യോഗം
മാനന്തവാടി ∙ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30 നു താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേരും.
ആർടിഎ യോഗം 12 ന്
കൽപറ്റ ∙ ജില്ലാ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം 12 നു രാവിലെ 10.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
ലീഗൽ കം പ്രബേഷൻ ഓഫിസർ
കൽപറ്റ ∙ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗൽ കം പ്രബേഷൻ ഓഫിസർ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ ഓഫിസിൽ 8ന് അകം അപേക്ഷ നൽകണം. 8606229118.
അധ്യാപക നിയമനം
ചുണ്ടേൽ ∙ ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 5ന് ഉച്ചയ്ക്ക് 2ന്.
സ്പോട്ട് അഡ്മിഷൻ
മീനങ്ങാടി ∙ ഗവ. പോളി ടെക്നിക് കോളജിനു കീഴിൽ ചുണ്ടേലിൽ പ്രവർത്തിക്കുന്ന ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ, ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി കോഴ്സിലേക്ക് 5നു രാവിലെ 10നു സ്പോട്ട് അഡ്മിഷൻ നടത്തും. 9846608596.
സീറ്റ് ഒഴിവ്
ബത്തേരി ∙ പൂമല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഗണിതശാസ്ത്രം (മുസ്ലിം) ഫിസിക്കൽ സയൻസ് (വിശ്വകർമ) വിഭാഗത്തിൽ സീറ്റൊഴിവ്.
ക്യാപ് ഐഡിയുള്ള വിദ്യാർഥികൾ ഇന്ന് ഉച്ചയ്ക്ക് 2ന് അകം എത്തണം. 9605974988.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]