നടവയൽ ∙ വയനാട്ടിലെ എല്ലാ സ്ഥാനാർഥികളുടെയും പ്രചാരണ ബോർഡുകൾ ഒരേസ്ഥലത്തു കാണണമെങ്കിൽ നടവയലിൽ വന്നാൽ മതി. 3 മണ്ഡലങ്ങളുടെയും പഞ്ചായത്തുകളുടെയും അതിർത്തിയും സംഗമസ്ഥാനവുമായ നടവയലിലെ നാൽക്കവലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്.
ബത്തേരി, മാനന്തവാടി, കൽപറ്റ മണ്ഡലങ്ങളുടെ സംഗമസ്ഥാനമായതിനാൽ മിക്കവാറും എല്ലാ ദിവസവും നടവയലിൽ ഒരു സ്ഥാനാർഥിയെങ്കിലും പര്യടനത്തിനെത്തും.
പനമരം, പൂതാടി, കണിയാമ്പറ്റ എന്നീ 3 പഞ്ചായത്തുകളും 2 പൊലീസ് സ്റ്റേഷനുകളും അതിർത്തി പങ്കിടുന്നതും നടവയൽ നാൽക്കവലയിലാണ്. തങ്ങളുടെ മണ്ഡലത്തിൽ പെട്ട
ആളല്ല ടൗണിൽ ഉള്ളതെങ്കിലും മുഴുവൻ ആളുകളോടും വോട്ട് അഭ്യർഥിച്ചാകും സ്ഥാനാർഥികളുടെ മടക്കം. ഏതു മണ്ഡലത്തിലെ സ്ഥാനാർഥിയായാലും ഭൂമിശാസ്ത്രപരമായി ബത്തേരി മണ്ഡലത്തിലുള്ള നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ എത്തിയശേഷമാണു നടവയലിൽ പ്രചാരണത്തിനു തുടക്കം കുറിക്കുന്നത്.
ഇതിനോടകം എത്തിയ എല്ലാ സ്ഥാനാർഥികളും പള്ളിമുറിയിൽ എത്തി ആർച്ച് പ്രീസ്റ്റ് ഫാ.
ഗർവാസീസ് മാറ്റത്തിന്റെ അനുഗ്രഹം തേടിയാണു പ്രചാരണം ആരംഭിച്ചത്. നടവയൽ ആസ്ഥാനമാക്കി പഞ്ചായത്ത് രൂപീകരിക്കുക എന്ന സ്വപ്നത്തിന് കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

