അഴീക്കോട് ∙ കടൽവഴിയുള്ള വ്യാജമദ്യ വിൽപനയും ലഹരിക്കടത്തും തടയുന്നതിന്റെ ഭാഗമായി കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. ജില്ലാ എക്സൈസ് ഡിപ്പാർട്മെന്റ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ, മറൈൻ എൻഫോഴ്സ് ആൻഡ് വിജിലൻസ് വിങ്, കോസ്റ്റൽ പൊലീസ് എന്നിവരാണ് പരിശോധന നടത്തിയത്.
ഗോവ, മംഗലപുരം എന്നിവിടങ്ങളിൽനിന്ന് തീരദേശം കേന്ദ്രീകരിച്ച് വ്യാജമദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന്റെ വിഭാഗത്തിനു സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സി.സീമ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എ.ടി.ജോബി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടലിലുണ്ടായിരുന്ന എല്ലാ മത്സ്യബന്ധന ബോട്ടുകളും സംഘം പരിശോധിച്ചു.
എക്സൈസ് ഇൻസ്പെക്ടർമാരായ ബാലസുബ്രഹ്മണ്യൻ, എൻ.ശങ്കർ, വി.ജെ.റോയ്, പ്രദീപ്, മറൈൻ എൻഫോഴ്സ് ആൻഡ് വിജിലൻസ് വിഭാഗം ഓഫിസർമാരായ ഇ.ആർ.ഷിനിൽകുമാർ, വി.എൻ.പ്രശാന്ത്കുമാർ, കോസ്റ്റൽ എസ്ഐ ബിജു ജോസ്, റെസ്ക്യു ഗാർഡ്മാരായ പ്രസാദ്, ഹുസൈൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പട്രോളിങ് തുടരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]