
കണ്ടശാംകടവ്∙ അപകടത്തിനിയടാക്കുന്ന മരങ്ങളും മരക്കൊമ്പുകളും മരാമത്ത് വകുപ്പ് മുറിച്ച് റോഡരികിൽ കൂട്ടിയിട്ട് വർഷങ്ങളായിട്ടും മാറ്റാത്തതിനാൽ അപകടഭീഷണി തുടരുന്നു. മുറിച്ചിട്ടതും കടപുഴകിയതുമായ മരങ്ങൾ അതാതിടങ്ങളിൽ കിടന്ന് നശിക്കുകയുമാണ്.വലപ്പാട് സെക്ഷന്റെ പരിധിയിലുള്ള കണ്ടശാംകടവ് പാലത്തിന്റെ കിഴക്കേ ഭാഗത്ത് റോഡരികിൽ നിന്ന മരത്തിന്റെ വലിയ കൊമ്പുകൾ അപകടഭീഷണിയെ തുടർന്ന് മുറിച്ച് മാറ്റി അവിടെ കൂട്ടിയിട്ട് ഒരുവർഷം പിന്നിട്ടു.
ഇതുവരെയും മാറ്റിയിട്ടില്ല. തൃശൂർ സെക്ഷന്റെ പരിധിയിലുള്ള കാഞ്ഞാണി റൂട്ടിലെ അരിമ്പൂരിൽ പഞ്ചായത്ത് ഓഫിസിന്റെ പടിഞ്ഞാറ് അപകടവളവിൽ വലിയ മരക്കൊമ്പ് മുറിച്ച് മാറ്റി റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയൊന്നും ലേലം ചെയ്തിട്ടില്ല.
വലപ്പാട് സെക്ഷൻ പരിധിയിലെ പെരുമ്പുഴ റോഡിന്റെ തെക്കേ നടപ്പാതയിൽ ചെറുതും വലുതുമായ 18 മരങ്ങളാണ് കിടക്കുന്നത്.
ഇതിൽ ചിലത് കടപുഴകിയും മറ്റുള്ളവയും കൊമ്പുകൾ മുറിച്ച് മാറ്റിയും റോഡരികിലും സമീപത്തെ കാഞ്ഞാംകോളിലുമെല്ലാമാണ് കിടക്കുന്നത്. വർഷത്തിലേറെയായി ഇവിടെ വീണ് കിടക്കുന്ന മരങ്ങൾ ഇതുവരെയും നീക്കിയിട്ടില്ല. ‘‘ വനം വകുപ്പ് പരിശോധിക്കണം, ലേലത്തിലെടുക്കാൻ ആളില്ല’’ എന്നെല്ലാമണ് ഉദ്യോഗസ്ഥരുടെ സ്ഥിരം മറുപടികൾ. പെരുമ്പുഴയിൽ വീണ് കിടക്കുന്ന മരക്കൊമ്പുകൾ പലതും രാത്രിയിൽ മോഷണം പോകുന്നതായും പറയുന്നു.
മരം കടപുഴകി വീണ് തെക്കേ ഭാഗത്തെ നടപ്പാതയിൽ ഒരു ഭാഗം പാടത്തേക്ക് ഇടിഞ്ഞ നിലയിലാണ്. പുല്ല് മൂടി കിടക്കുന്നതിനാൽ ഇത് പെട്ടന്ന് കാണില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]