ചുവന്നമണ്ണ് ∙ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ ചുവന്നമണ്ണിലെ യു–ടേൺ അടച്ചുകെട്ടാനുള്ള ശ്രമം നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു തടഞ്ഞു. ചുവന്നമണ്ണിലെ സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കാതെ യു–ടേൺ അടയ്ക്കാൻ അനുവദിക്കില്ലെന്നു ജനപ്രതിനിധികൾ പറഞ്ഞു. ചുവന്നമണ്ണ് നീർപാലത്തിനു താഴെ ഉയരംകൂടിയ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള ഭാഗം കൂടിയുള്ളതിനാൽ മറ്റ് യു– ടേണുകൾ അടച്ചുകെട്ടിയപ്പോഴും ചുവന്നമണ്ണിൽ റോഡ് കുറുകു കടക്കുന്നതിനുള്ള വഴി അടച്ചിരുന്നില്ല.
എന്നാൽ അപകടങ്ങൾ കൂടിയതിനാൽ കോൺക്രീറ്റ് ബാരിയറുകൾ സ്ഥാപിച്ച് അടച്ചുകെട്ടുന്നതിനാണ് കരാർ കമ്പനി ശ്രമിച്ചത്.
റോഡിന്റെ തെക്കുഭാഗത്തു സർവീസ് റോഡ് ഗതാഗതയോഗ്യമല്ലാത്ത വിധം തകർന്നു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് റോഡ് അടയ്ക്കുന്ന ശ്രമം തടഞ്ഞു. പൊലീസെത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്നു ബാരിക്കേഡുകൾ നീക്കം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, അംഗം കെ.സി.അഭിലാഷ്, പഞ്ചായത്ത് അംഗങ്ങളായ സോഫി ജിജി, ഡീനമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

