വാണിയമ്പാറ ∙ ഇരുമ്പുപാലത്ത് പഴയ ദേശീയപാതയിൽ കുതിരാൻ ക്ഷേത്രത്തിനു സമീപം കാട്ടാനയെ ഓടിക്കുന്നതിനിടെ വനം വാച്ചർക്കു ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. തൃശൂർ സോഷ്യൽ ഫോറസ്ട്രി കുതിരാൻ വനവിജ്ഞാന കേന്ദ്രത്തിലെ വാച്ചർ ഐക്കരമേപ്പുറത്ത് ഫിലിപ്പിനെയാണ് (ബിജു) കാട്ടാന ആക്രമിച്ചത്.
വലതു കാൽ ഒടിയുകയും തോളിനു ക്ഷതമേൽക്കുകയും ചെയ്ത ഫിലിപ്പിനെ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിൽ കുതിരാൻ മേഖലയിൽ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കാട്ടാനയെ ഓടിക്കുന്നതിനിടെയായിരുന്നു അപകടം.
ആദ്യം ഓടിച്ചു കാട്ടിലേക്കു കയറ്റിയ ആന രാത്രി പതിനൊന്നരയോടെ വീണ്ടും റോഡിലേക്കിറങ്ങി. സമീപത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും 2 വാച്ചർമാരും നാട്ടുകാരുമുണ്ടായിരുന്നു. റോഡരികിലുണ്ടായിരുന്ന ഫിലിപ്പിന്റെ നേരെ കാട്ടാന ഓടിയടുത്തതായി നാട്ടുകാർ പറഞ്ഞു.
ഫിലിപ്പിനെ തട്ടിവീഴ്ത്തിയ ശേഷം കൊമ്പുകൊണ്ടു കുത്താൻ ശ്രമിച്ചു. സമീപത്തുണ്ടായിരുന്നവർ ആനയ്ക്കുനേരെ ലൈറ്റ് അടിച്ചു ബഹളം വച്ചപ്പോൾ ഫിലിപ്പിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു.
പ്രശ്നപരിഹാരത്തിനു നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ പ്രതിഷേധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, പീച്ചി റേഞ്ച് ഓഫിസർ ടി.എൻ.രാജേഷ് എന്നിവർ സ്ഥലത്തെത്തി പ്രദേശവാസികളുമായി ചർച്ച നടത്തി.
പ്രദേശത്ത് 3 വാച്ചർമാരെക്കൂടി നിയമിക്കുമെന്നും ഫിലിപ്പിന് ചികിത്സാസഹായം ഉറപ്പാക്കുമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു. വയനാട്ടിൽ ഡ്രോൺ നിരീക്ഷണ സംഘം എത്തുമെന്നും അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

