മതിലകം ∙ നിർമാണം നടക്കുന്ന ദേശീയപാത 66ൽ മതിലകം ബൈപാസിൽ പള്ളിവളവ് അടിപ്പാതയുടെ തെക്കുഭാഗത്തെ അപ്രോച്ച് റോഡിന്റെ ഭിത്തിയുടെ സ്ലാബ് താഴേക്ക് ഇടിഞ്ഞുവീണു. ഇന്നലെ രാവിലെ 7 മണിയോടെ 10 അടിയോളം ഉയരത്തിൽ നിന്നാണ് ഭിത്തിയിലെ സ്ലാബ് താഴേക്ക് വീണത്.
തൊട്ടുമുൻപ് ഒരു കാർ ഇതുവഴി കടന്നുപോയിരുന്നെങ്കിലും അപകടം ഒഴിവായി. ഒരാഴ്ച മുൻപ് സ്ഥാപിച്ച സ്ലാബ് ആണിത്.
സ്ലാബ് ഉറപ്പിക്കുന്നതിനു മുന്പ് നിർമാണത്തിനുള്ള മണ്ണുമായി വന്ന ലോറി കയറിയപ്പോൾ ഫിറ്റിങ് ക്ലാംപിന്റെ ബോൾട്ട് ഇളകിയാണ് സ്ലാബ് വീണതെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

