മുല്ലശേരി ∙ ശക്തമായ ഒഴുക്കിൽ ഇടിയഞ്ചിറയിലെ വളയം ബണ്ട് തകർന്നു. പെരിങ്ങാട് പുഴയിൽനിന്ന് മുല്ലശേരി കനാലിലേക്ക് ഉപ്പുവെള്ളം കടക്കാതിരിക്കാൻ ഒരാഴ്ച മുൻപാണ് ബണ്ട് നിർമാണം തുടങ്ങിയത്. 100 മീറ്റർ നീളത്തിൽ മുളകളും കാലുകളും ഉറപ്പിച്ചിരുന്നു.
ഇത് പൂർണമായി തകർന്ന് ഭൂരിഭാഗം മുളകളും ഒഴുകിപ്പോയി. കരാറുകാരന് വലിയ നഷ്ടമാണ് സംഭവിച്ചത്.
പനമ്പ് കൊണ്ട് മറച്ച് രണ്ടാഴ്ചക്കുള്ളിൽ മണ്ണിട്ട് നിറച്ച് ബണ്ട് നിർമാണം പൂർത്തീകരിക്കാമെന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ശക്തമായ മഴയെത്തിയത്.
ഇനി ഒഴുക്കിന്റെ ശക്തി കുറഞ്ഞാലേ നിർമാണം തുടങ്ങാനാകൂ. ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകളെല്ലാം നവീകരണത്തിന്റെ ഭാഗമായി ഉൗരിമാറ്റിയിരിക്കുകയാണ്.അതിനാൽ മഴ കുറഞ്ഞാൽ ഏത് നിമിഷവും വേലിയേറ്റത്തിൽ ഉപ്പുവെള്ളം കനാലിലേക്ക് കയറാം.
ഇതിന് തടയിടാൻ സമയബന്ധിതമായി വളയം ബണ്ട് കെട്ടി തീർക്കേണ്ടതുണ്ടെന്ന് ജലസേചന വകുപ്പ് എഇ പി.അതുൻ പറഞ്ഞു. 100 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് ബണ്ട് കെട്ടുന്നത്.
17.5 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. കാറളം സ്വദേശി ബിജുവാണ് കരാറുകാരൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

