അമലനഗർ∙ വിലങ്ങൻകുന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് 3.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. വിലങ്ങൻകുന്നിലെ ആദ്യഘട്ട
സൗന്ദര്യവൽക്കരണ പ്രവൃത്തികൾക്ക് 2024–2025 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ 2025–2026 പ്ലാൻ പദ്ധതികളിൽ ഉൾപ്പെടുത്തി വിലങ്ങൻകുന്നിന്റെ രണ്ടാംഘട്ട
പദ്ധതിക്ക് ഇപ്പോൾ 2.45 കോടി രൂപയുടെ കൂടി ഭരണാനുമതി ലഭിച്ചതോടെ 3.45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിലങ്ങൻകുന്നിൽ യാഥാർഥ്യമാകുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ അടാട്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് വിലങ്ങൻകുന്ന്. കുന്നിനുമുകളിൽ നിന്നുള്ള തൃശൂർ നഗരത്തിന്റെയും കോൾപാടങ്ങളുടെയും മനോഹര കാഴ്ചയാണ് ഇവിടത്തെ പ്രധാന ആകർഷണം.
വ്യായാമത്തിനും സൈക്കിൾ സവാരിക്കും മറ്റുമായി ഒട്ടേറെ പേരാണ് ദിനം പ്രതി ഇവിടെ എത്തുന്നത്.
തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ തയാറാക്കിയ മാസ്റ്റർ പ്ലാൻ കൂടി പരിഗണിച്ചുകൊണ്ടുള്ള ആദ്യഘട്ട, രണ്ടാംഘട്ട സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളാണ് ഭരണാനുമതി നേടി നിർമാണത്തിന് ഒരുങ്ങുന്നത്.
വാച്ച് ടവർ, റസ്റ്ററന്റ്, സെമിനാർ ഹാൾ, ഓപ്പൺ ജിം, ബട്ടർഫ്ലൈ ഗാർഡൻ, ടോയ്ലറ്റ് ബ്ലോക്ക്, നടപ്പാത നവീകരണം, സൈൻ ബോർഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. സെമിനാർ ഹാൾ തയാറാകുന്നതോടെ മീറ്റിങ്ങുകളും കൂട്ടായ്മകളും കലാപരിപാടികളും സംഘടിപ്പിക്കാൻ സൗകര്യമൊരുങ്ങും.
വിലങ്ങൻകുന്നിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണം വിവിധ പദ്ധതികളിലായി പുരോഗമിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

