കൊടകര ∙ മൂന്നാം തുടർഭരണത്തിനായി കൊടകരയിൽ എൽഡിഎഫിന് ഒട്ടേറെ പദ്ധതികളുണ്ട്. പൂർത്തീകരിച്ചതും പൂർത്തികരിക്കാനുള്ളവയും ഇതിൽപെടുന്നു.
മാലിന്യമുക്ത പഞ്ചായത്ത്, അതിദരിദ്ര്യരില്ലാത്തതും സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുള്ളതുമായ പഞ്ചായത്ത്, ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ആർദ്രകേരള പുരസ്കാരം തുടങ്ങിയവ ഭരണനേട്ടങ്ങളായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു. പ്രതിപക്ഷമായ ബിജെപി ഭരണപക്ഷത്ത പോരായ്മകൾ എണ്ണിയെണ്ണി ജനമനസ്സിൽ ചേക്കേറാൻ ഒരുങ്ങുകയാണ്.
വർഷങ്ങളായുള്ള ആവശ്യമായ ക്രിമിറ്റോറിയവും ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വീട് നൽകാത്തതും ഉയർത്തി കൂടുതൽ സീറ്റ് നേടി ഭരണം കയ്യാളാനാണ് ബിജെപി ശ്രമം. 25 വർഷം തുടർച്ചയായി കൊടകര ഭരിക്കുകയും ഇടവേളയ്ക്ക് ശേഷം 2010-15 വരെയും ഭരിച്ച കോൺഗ്രസും തിരിച്ചുവരാൻ സജീവമായി രംഗത്തുണ്ട്. നിലവിലെ ഭരണസമിതി:എൽഡിഎഫ്
ആകെ വാർഡുകൾ: 19
എൽഡിഎഫ്: 12
ബിജെപി: 4
യുഡിഎഫ്: 3.
പുതിയ വാർഡ് – 1 (ആകെ – 20) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

