മാള ∙ നെയ്തക്കുടി ചുങ്കം പാലത്തിനു താഴെ ഓർപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒഴുക്കിൽപെട്ടവരെയും അവരെ രക്ഷിക്കാനിറങ്ങിയവരെയും അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ചു. ഞായർ രാത്രിയാണ് സംഭവമുണ്ടായത്.
മീൻ പിടിക്കാനായി വഞ്ചിയിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരാണ് ആദ്യം പുഴയിൽ വീണത്. ഇവരും രക്ഷിക്കാനായി ചാടിയ മൂന്നു പേരും ഒഴുക്കിൽ അകപ്പെട്ടതോടെ നാട്ടുകാർ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.
കനത്ത അടിയൊഴുക്കുണ്ടായിരുന്ന സമയമായിരുന്നു.
പുഴയിൽ വലകെട്ടുന്നതിനായി സ്ഥാപിച്ച തൂണിൽ പിടിച്ചുനിന്ന ഇവരെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അനിൽകുമാർ, സീനിയർ ഓഫിസർ ജിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി രക്ഷിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ അജീഷ്, അരുൺദാസ്, ജിഷ്ണു, ഷരീഫ്, ഗാർഡ് ഉണ്ണിക്കൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]