കൊടുങ്ങല്ലൂർ ∙ തിരഞ്ഞെടുപ്പ് പ്രചാരണവും പുല്ലൂറ്റ് പാലവും തമ്മിൽ ബന്ധമുണ്ടോ എന്നു ചോദിച്ചാൽ ബന്ധമുണ്ട്. ഏഴു പതിറ്റാണ്ട് മുൻപ് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലേക്കു പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവിന്റെ സന്ദർശനവും അവിടെ നടന്ന പ്രസംഗവും ആണ് പാലം നിർമാണത്തിനു കാരണമായത്.
72 വർഷം മുൻപ് 1954 ഫെബ്രുവരിയിൽ തിരു–കൊച്ചി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു കൊടുങ്ങല്ലൂരിൽ എത്തിയത്. കോൺഗ്രസ് നേതാവ് പി.കെ.അബ്ദുൽ കാദറും കമ്യൂണിസ്റ്റ് നേതാവ് ഇ.
ഗോപാലകൃഷ്ണ മേനോനും തമ്മിലായിരുന്നു മത്സരം. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കേ മൈതാനിയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തിയത്.
പൊതുയോഗ സ്ഥലത്തേക്കു പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു എത്താൻ വൈകി.
പ്രസംഗത്തിനിടെ താൻ സ്ഥലത്തേക്ക് എത്താൻ വൈകിയ കാര്യം നെഹ്റു സൂചിപ്പിച്ചു. പുല്ലൂറ്റ് പുഴ കടക്കാൻ ചങ്ങാടം ഉണ്ടായിരുന്നില്ല.
ഇക്കരെ ആയിരുന്ന ചങ്ങാടം പുല്ലൂറ്റ് ഭാഗത്തേക്കു എത്തിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി ചങ്ങാടത്തിൽ കൊടുങ്ങല്ലൂരിലേക്ക് എത്തിയത്. ഇക്കാര്യം നെഹ്റു സൂചിപ്പിച്ചതു മലയാളത്തിൽ പരിഭാഷപ്പെടുത്തിയതോടെ പി.കെ.അബ്ദുൽ കാദർ ജയിച്ചാൽ പാലം നിർമിക്കുമെന്ന വാഗ്ദാനം പൊതുയോഗത്തിൽ ഉയർന്നു.
പിന്നീട് പി.കെ.അബ്ദുൽ കാദർ തിരഞ്ഞെടുപ്പിൽ വിജയിച്ചു എംഎൽഎ ആകുകയും പാലം യാഥാർഥ്യമാവുകയും ചെയ്തു. പൊതുയോഗം നടന്ന ക്ഷേത്ര മൈതാനം തിങ്ങി നിറഞ്ഞിരുന്നു.
നിലവിൽ പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്ന തെക്കേനട റോഡ് വരെ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.കാലപ്പഴക്കം ചെന്ന പുല്ലൂറ്റ് പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കാൻ അനുമതി ആയതിന്റെ പശ്ചാത്തലത്തിൽ ആണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

