ചാവക്കാട്∙ ടിപ്പു സുൽത്താന്റെ പടയാളികളുമായി ഏറ്റുമുട്ടി വീരചരമം പ്രാപിച്ച ധീരനായ നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ സ്മരണയിൽ ചരിത്രപ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ച തുടങ്ങി. പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ചയും കൊടികയറ്റ കാഴ്ചയും ഇന്ന്.
ഇന്നലെ രാവിലെ പ്രജ്യോതിയുടെ ആദ്യ കാഴ്ചയോടെയാണ് രണ്ട് ദിവസങ്ങളിലായി ആഘോഷിക്കുന്ന മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് ആരംഭമായത്. രണ്ട് ദിവസങ്ങളിലായി മുപ്പതോളം കാഴ്ചകൾ ജാറത്തിലെത്തും.
ക്ലബ്ബുകൾ, സംഘടനകൾ എന്നിവയുടെ കാഴ്ചകൾ ജാറത്തിലെത്തി.
നേർച്ചയുടെ പ്രധാന ദിവസമായ ഇന്ന് പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച മണത്തല സിങ്ങർ ലൈൻ ഒലീദ് നഗറിൽ നിന്നാരംഭിക്കും. ഹൈദ്രോസ് കുട്ടി മൂപ്പരെ രാജകീയ ബഹുമതികളോടെ കബറടക്കിയതിന്റെ ഓർമയുണർത്തുന്ന താബൂത്ത് കാഴ്ച നാടിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ഉച്ചയ്ക്ക് 12ന് ജാറത്തിലെത്തും.
ആന, വാദ്യമേളങ്ങൾ, മുട്ടുംവിളി എന്നിവ അകമ്പടിയാകും. ഇതേ സമയം വിവിധ ദേശങ്ങളിൽ നിന്നുള്ള കൊടികയറ്റ കാഴ്ചകൾ ജാറത്തിലെത്തി കൊടികയറ്റം നിർവഹിക്കും.
വൈകിട്ട് 6ന് നാട്ടുകാഴ്ചകളുമെത്തും.
19 MINUTES AGO
19 MINUTES AGO
35 MINUTES AGO
ചാവക്കാട്ട് ഇന്ന് ഗതാഗത നിയന്ത്രണം
ചാവക്കാട്∙ മണത്തല നേർച്ചയുടെ ഭാഗമായി ഇന്ന് വൈകിട്ട് 5 മുതൽ നാളെ പുലർച്ചെ 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എസ്എച്ച്ഒ വി.വി.വിമൽ അറിയിച്ചു. എറണാകുളം, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നു പൊന്നാനി, കോഴിക്കോട് ഭാഗത്തേക്കു പോകുന്നവർ ചേറ്റുവ പാലം എത്തുന്നതിന് മുൻപ് അഞ്ചാംകല്ലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുല്ലശ്ശേരി, പാവറട്ടി, പഞ്ചാരമുക്ക്, ഗുരുവായൂർ, മമ്മിയൂർ, വടക്കേക്കാട്, പുത്തൻപള്ളി, പാലപ്പെട്ടി വഴി പോകേണ്ടതാണ്. പൊന്നാനി, കോഴിക്കോട്, കുന്നംകുളം ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേക്കു പോകുന്നവർ ഗുരുവായൂർ, പഞ്ചാരമുക്ക്, പാവറട്ടി, മുല്ലശ്ശേരി വഴി പോകണം.
സുരക്ഷാ ക്രമീകരണങ്ങൾ
ചാവക്കാട്∙ മണത്തല നേർച്ചയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നൂറ്റിയൻപതോളം പൊലീസ് ഉദ്യോഗസ്ഥർ.
ഗുരുവായൂർ എസിപി സി.പ്രേമാനന്ദകൃഷ്ണൻ, ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്. രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും മതചിഹ്നങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന മുന്നറിയിപ്പ് പൊലീസ് നേരത്തെ നൽകിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

