ഗുരുവായൂർ ∙ റെയിൽവേ സ്റ്റേഷനിൽ വീതിയേറിയ ഫുട്ഓവർ ബ്രിജ് സ്ഥാപിച്ചു. സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ഇടതു ഭാഗത്താണ് പുതിയ മേൽപാലം. സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിലേക്ക് പോകാൻ ഇപ്പോൾ സ്റ്റേഷന്റെ വടക്കേയറ്റത്തായി വീതി കുറഞ്ഞ ഫുട് ഓവർ ബ്രിജ് മാത്രമാണുള്ളത്. ഇതിനു പരിഹാരമായി പുതിയ മേൽപാലം വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.
റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ കണ്ണൻ, ഡപ്യൂട്ടി മാനേജർ മാരിമുത്തു, കോൺട്രാക്ടിങ് കമ്പനിയായ ലീ ബിൽഡേഴ്സ് എംഡി ബാബു തോമസ്, സിഇഒ പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ആരംഭിച്ച ജോലി വൈകിട്ട് പൂർത്തിയായി. 6 മീറ്റർ വീതിയുള്ള മേൽപാലത്തിന്റെ പടികളുടെ നിർമാണം കൂടി പൂർത്തിയായാൽ യാത്രക്കാർക്ക് ഉപയോഗിച്ചു തുടങ്ങാം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

