മുടിക്കോട് ∙ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ കഴിഞ്ഞയാഴ്ച അറ്റകുറ്റപ്പണി നടത്തിയ സർവീസ് റോഡും തകർന്നു. കുഴികളെത്തുടർന്നു പാതയിൽ ഗതാഗതക്കുരുക്ക്.
പാണഞ്ചേരി മുതൽ മുടിക്കോട് വരെയുള്ള ഭാഗത്തെ പാതയാണ് പൂർണമായും തകർന്നത്. ഗതാഗതക്കുരുക്കില്ലാത്ത സമയത്തും ഒരു കിലോമീറ്റർ പിന്നിടുന്നതിനു 10 മുതൽ 15 മിനിറ്റ് വരെ സമയം വാഹനങ്ങൾക്കു വേണ്ടിവരുന്നു.
പാണഞ്ചേരിയിൽ ഗതാഗത നിയന്ത്രണമുള്ളയിടത്തേക്കു പ്രവേശിക്കുന്ന ഭാഗം മുതൽ മുടിക്കോട്ട് പ്രധാന പാതയിലേക്കു പ്രവേശിക്കുന്ന ഭാഗം വരെയാണ് റോഡ് തകർന്നത്. മഴ ഇല്ലാതിരുന്നാൽ റോഡ് ടാറിങ് നടത്തുമെന്ന് തൃശൂർ താലൂക്ക് വികസന സമിതി യോഗത്തിൽ എൻഎച്ച് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരാഴ്ച മഴ മാറി നിൽക്കുകയും ശക്തമായ പൊടിശല്യം കാരണം നാട്ടുകാർ സമരത്തിനിറങ്ങുകയും ചെയ്തിട്ടും പാണഞ്ചേരിയിൽ 200 മീറ്റർ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്.
കഴിഞ്ഞ 2 ദിവസത്തെ മഴയിൽ അറ്റകുറ്റപ്പണി നടത്തിയ ഭാഗവും തകർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]