തൃശൂർ ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്നു രാവിലെ 11 മുതൽ 6.30 വരെ ഗതാഗത നിയന്ത്രണം. സന്ദർശന മേഖലകളിൽ ഡ്രോൺ ഉപയോഗത്തിനു സമ്പൂർണ നിരോധനം ഏർപ്പെടുത്തി.
അത്യാവശ്യങ്ങൾക്കൊഴികെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതു പൊതുജനം ഒഴിവാക്കണം. വൈകിട്ട് പ്രധാനമന്ത്രിയുടെ റോഡ് ഷോ കഴിയും വരെ സ്വരാജ് റൗണ്ട്, സമീപ റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.
കുട്ടനെല്ലൂർ ഹെലിപാഡ് മുതൽ നടത്തറ, മണ്ണുത്തി, തൃശൂർ റോഡിന്റെ ഇരുവശത്തും പാർക്കിങ് നിരോധിച്ചു. മുനിസിപ്പൽ ഓഫിസ് റോഡ്, കുറുപ്പം റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവിടങ്ങളിലൂടെ മാത്രമാണു പൊതുജനത്തിനു പ്രവേശനം.
പേന, ബാഗ്, വെള്ളക്കുപ്പികൾ തുടങ്ങിയവ സ്വരാജ് റൗണ്ടിലേക്കു പ്രവേശിപ്പിക്കില്ല.
പ്രധാന നിയന്ത്രണങ്ങൾ:
∙ ഉച്ചയ്ക്ക് 2 മുതൽ ട്രെയിലർ പോലുള്ള വാഹനങ്ങൾ നഗരാതിർത്തിയിൽ പ്രവേശിക്കരുത്. ∙ തൃശൂരിൽ നിന്നു മണ്ണുത്തി, എറണാകുളം ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ പെൻഷൻമൂല, നെല്ലങ്കര വഴി പോകണം.
∙ കുന്നംകുളത്തു നിന്നു പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വിയ്യൂർ പവർ ഹൗസ് ജംക്ഷൻ വഴി പോകണം. ∙ എറണാകുളത്തു നിന്ന് തൃശൂരിലേക്ക് പാലിയേക്കര വഴി വരുന്ന എല്ലാ വാഹനങ്ങളും തലോർ, ഒല്ലൂർ, മുണ്ടുപാലം, ശക്തൻ വഴി പോകണം.
തിരിച്ചുള്ള വാഹനങ്ങൾ മനോരമ ജംക്ഷൻ, മുണ്ടുപാലം, ഒല്ലൂർ വഴി പോകണം. ∙ പട്ടിക്കാട്, മാന്ദാമംഗലം, പുത്തൂർ, വലക്കാവ് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കുട്ടനെല്ലൂർ, അഞ്ചേരി, മിഷൻ ക്വാർട്ടേഴ്സ് വഴി പോകണം.
∙ കോഴിക്കോട്, കുന്നംകുളം ദിശയിൽ നിന്നുള്ള ബസുകൾ അയ്യന്തോൾ വഴി പടിഞ്ഞാറേക്കോട്ട വരെ മാത്രം.
∙ കാഞ്ഞാണി റൂട്ടിൽ നിന്നുള്ള ബസുകൾ പടിഞ്ഞാറേക്കോട്ട വരെ.
∙ നെല്ലങ്കര വഴിയുള്ള ബസുകൾ പെൻഷൻമൂല വഴി വടക്കേസ്റ്റാൻഡിലെത്തി മടങ്ങണം. ∙ ഇരിങ്ങാലക്കുട, ചേർപ്പ് വഴിയുള്ള ബസുകൾ ശക്തനിലെത്തി കൂർക്കഞ്ചേരി വഴി മടങ്ങണം.
ഇറങ്ങുന്നത് കുട്ടനെല്ലൂരിൽ
തൃശൂർ ∙ റോഡ് ഷോയ്ക്കായി തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിയെ കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.കോളജിലെ ഹെലിപ്പാഡിൽ സ്വീകരിക്കുക കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ.
ഇന്ന് വൈകിട്ട് 4.10ന് പ്രധാനമന്ത്രി ഇവിടെ ഇറങ്ങുമെന്നാണ് വിവരം. അവിടുന്ന് റോഡ് മാർഗം സ്വരാജ് റൗണ്ടിലേക്ക്.
റൗണ്ടിൽ ജില്ലാ ജനറൽ ആശുപത്രി പരിസരം മുതൽ ബിനി ഹെറിറ്റേജ് വരെ 900 മീറ്റർ റോഡ് ഷോ. ജനങ്ങളെ 5 വരികളിലായി നിരത്തും.
വിവിധ കലാരൂപങ്ങൾ, കുമ്മാട്ടിക്കളി, പുലികളി, മാർഗംകളി, കഥകളി തുടങ്ങിയവ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഒരുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

