കൊരട്ടി ∙ ശക്തമായ കാറ്റിലും മഴയിലും പിഡബ്ല്യുഡി റോഡിലെ (പഴയ ദേശീയപാത) മരത്തിന്റെ വലിയ കൊമ്പ് ലിറ്റിൽഫ്ലവർ (വിജയമാത) കോൺവന്റ് ഇംഗ്ലിഷ് മീഡിയം എൽപി സ്കൂളിന്റെ മതിലിലേക്കു വീണു മതിൽ ഭാഗികമായി തകർന്നു. ഈ സമയത്തു സ്കൂൾ വിദ്യാർഥികൾ എത്താതിരുന്നതു കൊണ്ട് വൻ അപായം ഒഴിവായി.
മരം വെട്ടിമാറ്റാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ മാസങ്ങൾക്കു മുൻപു പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെങ്കിലും മരത്തിന്റെ ഏതാനും ചില്ലകൾ മാത്രമാണു നീക്കിയത്.
പ്രശ്നം അന്നു പരിഹരിക്കാതിരുന്നതാണു മരത്തിന്റെ പടുകൂറ്റൻ കൊമ്പ് അടർന്നു വീഴാൻ കാരണം. മരത്തിന്റെ കേടു വന്ന വലിയ കൊമ്പാണ് ഇന്നലെ രാവിലെ 8ന് അടർന്നു വീണത്. നഴ്സറി, എൽപി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തോടു ചേർന്നാണ് അപകടാവസ്ഥയിൽ വലിയ മാവ് നിൽക്കുന്നത്.
ഇതു മുറിച്ചു നീക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ കൂറ്റൻമരം ഏതു സമയവും നിലം പൊത്താവുന്ന നിലയിലാണെന്നു നാട്ടുകാർ പറഞ്ഞു.
സമീപത്തെ മറ്റൊരു മരവും മറിഞ്ഞു വീഴാൻ സാധ്യതയുള്ളതാണ്.
പഴയ ദേശീയപാതയിലെ അപകടാവസ്ഥയിലുള്ള വലിയ മരങ്ങൾ വെട്ടി നീക്കാൻ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. കേടു വന്ന മരങ്ങൾ നീക്കം ചെയ്യാനെന്ന പേരിൽ മറ്റു മരങ്ങളും നീക്കം ചെയ്യാൻ ഒരുങ്ങിയതു വിവാദമായതോടെ കേടു വന്നതും അല്ലാത്തതുമായ മരങ്ങൾ വെട്ടി നീക്കുന്നതു നിർത്തി വയ്ക്കുകയായിരുന്നു.
സ്കൂളിനോടു ചേർന്നുള്ള അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വിദഗ്ധ സമിതിയുടെയും ട്രീ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പരിശോധിച്ച് ആവശ്യമെങ്കിൽ നീക്കം ചെയ്യുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

