വിയ്യൂർ∙ കുറ്റൂരിലെ വീട്ടിൽനിന്നു 1.5 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കവർന്നു മുങ്ങിയ വീട്ടുജോലിക്കാരൻ കൊൽക്കത്ത സ്വദേശി കച് ഷേഖിനെ (27) വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സോന മോഹനന്റെ വീട്ടിൽ കഴിഞ്ഞ മാസമാണ് കവർച്ച നടന്നത്.
വീട്ടുകാർ സ്ഥലത്തില്ലാത്ത ദിവസം കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ, രത്നാഭരണങ്ങൾ കൈക്കലാക്കി പ്രതി മുങ്ങുകയായിരുന്നു.
ഒരു മാസം നീണ്ട ശാസ്ത്രീയമായ അന്വേഷണത്തിനോടുവിലാണു പ്രതി പിടിയിലാകുന്നത്.
വിശദമായ ചോദ്യം ചെയ്യലിലൂടെ മോഷണം പോയ മുഴുവൻ ആഭരണങ്ങളും കണ്ടെടുക്കാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു. ഒല്ലൂർ എസിപി എസ്.പി.
സുധീരന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ വിയ്യൂർ എസ്എച്ച്ഒ കെ.പി.മിഥുൻ, അസിസ്റ്റന്റ് എസ്ഐ എ.വി.സജീവ് എന്നിവർ പങ്കാളികളായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

