തൃശൂർ ∙ വയോധിക ദമ്പതികളെ ബന്ദികളാക്കി സ്വർണവും പണവും കവരുന്നതിനിടെ ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിക്കു 19 വർഷവും രണ്ടാംപ്രതിക്കു 14 വർഷവും തടവുശിക്ഷ.
കണിമംഗലം കൈതക്കാടൻ വിൻസന്റ് (67) കൊല്ലപ്പെട്ട കേസിൽ ഒല്ലൂർ ക്രിസ്റ്റഫർ നഗർ കനകക്കുന്നേൽ മനോജ് (45), കണിമംഗലം വേലപ്പറമ്പിൽ ഷൈനി (50) എന്നിവരെയാണു അഡിഷനൽ സെഷൻസ് ജഡ്ജി കെ.എം.
രതീഷ് കുമാർ ശിക്ഷിച്ചത്. വിൻസന്റിന്റെ അയൽക്കാരിയായ ഷൈനിയും സുഹൃത്ത് മനോജും ചേർന്നാണു കവർച്ച ആസൂത്രണം ചെയ്തത്.
ഷൈനിയുടെ മകനും സുഹൃത്തും കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും സംഭവ സമയത്തു പ്രായപൂർത്തിയായിരുന്നില്ല.
സുഹൃത്തിനെ മാപ്പുസാക്ഷിയാക്കി വിട്ടയച്ചെങ്കിലും ഷൈനിയുടെ മകനെതിരെ ജുവനൈൽ കോടതിയിൽ വിചാരണ തുടരുന്നുണ്ട്. 2014 നവംബർ 19നു രാത്രിയായിരുന്നു സംഭവം. വിൻസന്റും ഭാര്യ ലില്ലിയും പുറത്തുപോയ ശേഷം കണിമംഗലം റെയിൽവേ മേൽപാലത്തിനു സമീപത്തെ വീട്ടിലേക്കു മടങ്ങിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ആളറിയാതിരിക്കാൻ പ്രതികൾ മങ്കി ക്യാപ് ധരിക്കുകയും മുഖത്ത് കൺമഷി തേക്കുകയും ചെയ്തിരുന്നു.
ഇരുട്ടിൽ മറഞ്ഞുനിൽക്കുകയായിരുന്ന ഇവർ വാതിൽ തുറന്ന് അകത്തേക്കു കയറാനൊരുങ്ങിയ വിൻസന്റിനെ അടിച്ചു വീഴ്ത്തിയശേഷം വായിൽ ടേപ്പ് ഒട്ടിച്ച് കയർ കൊണ്ടു വരിഞ്ഞുകെട്ടി. കഴുത്തിൽ കിടന്ന 3 പവന്റെ സ്വർണമാലയും മോതിരവും ഊരിയെടുത്തു. ലില്ലിയെയും കെട്ടിയിട്ട് 50 ഗ്രാം തൂക്കമുള്ള വളയും മാലയും മോതിരവും പിടിച്ചുപറിച്ചു.
അലമാരയിൽ സൂക്ഷിച്ചിരുന്ന 35,000 രൂപയും കവർന്നു. നാട്ടുകാർ വിൻസന്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു. കവർച്ചയിൽ ഷൈനി നേരിട്ടു പങ്കെടുത്തിരുന്നില്ലെങ്കിലും ആസൂത്രണത്തിൽ പങ്കാളിയായിരുന്നു. ഷൈനിയുടെ മകനും കൂട്ടുകാരനും പ്ലസ്വൺ വിദ്യാർഥികളായിരുന്ന സമയത്താണു കവർച്ചയിൽ പങ്കെടുക്കുന്നത്.
സിജെഎം കോടതി ഉത്തരവു പ്രകാരം കൂട്ടുകാരനെ മാപ്പുസാക്ഷിയാക്കി വിട്ടയച്ചു.
തടവിനു പുറമേ പ്രതികളിൽ നിന്നു മൂന്നേകാൽ ലക്ഷം രൂപ പിഴയീടാക്കാനും കോടതി വിധിച്ചിട്ടുണ്ട്. ഈ തുകയിൽ 2 ലക്ഷം രൂപ ലില്ലിക്കു നഷ്ടപരിഹാരമായി നൽകും. നെടുപുഴ എസ്എച്ച്ഒ ആയിരുന്ന ടി.ജി.
ദിലീപ് ആണു കുറ്റപത്രം സമർപ്പിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു, അഭിഭാഷകരായ സാലി, ബബിൽ രമേശ്, നീരജ് ജെ.
അക്കര, ആന്റണി ടാജ് ആലപ്പാട്ട് എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]